അമേരിക്ക തിരിച്ചടിച്ചാൽ മൂന്നാം ലോകമഹായുദ്ധം; റഷ്യൻ അതിർത്തികളിൽ സൈന്യത്തെ വിന്യസിച്ചു

By News Desk, Malabar News
Joe Biden meets with Ukrainian ministers; First since the war began
Ajwa Travels

വാഷിങ്ടൺ: റഷ്യൻ അതിർത്തികളിൽ സൈന്യത്തെ വിന്യസിച്ച് അമേരിക്ക. റഷ്യൻ അതിർത്തി പങ്കിടുന്ന ലാത്വിയ, എസ്‌റ്റോണിയ, റൊമാനിയ, ലിത്വാനിയ എന്നിവിടങ്ങളിൽ 12000 സൈനികരെ വിന്യസിച്ചതായി യുഎസ്‌ പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചു. യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യക്ക് വിജയം നേടാനാകില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

റഷ്യയുടെ അധിനിവേശത്തിൽ യുക്രൈനിന് വേണ്ട എല്ലാ പിന്തുണയും നൽകും. യൂറോപ്പിലെ തങ്ങളുടെ സഖ്യകക്ഷികളുമായി തുടർന്നങ്ങോട്ടും ഒന്നിച്ച് നീങ്ങും. നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ചും സംരക്ഷിക്കും. അതുകൊണ്ടാണ് സൈന്യത്തെ റഷ്യൻ അതിർത്തിയിലേക്ക് അയച്ചത്. അമേരിക്ക തിരിച്ചടിച്ചാൽ അത് മൂന്നാം ലോകമഹായുദ്ധമാകും. എന്നാൽ, നാറ്റോ രാജ്യങ്ങളുമായി ഒരു പവിത്രമായ ഉടമ്പടിയുണ്ട്. എന്നിരുന്നാലും തങ്ങൾ യുക്രൈനിൽ മൂന്നാം ലോകമഹായുദ്ധത്തിന്റെ വേണ്ടി പോരാടുകയില്ലെന്നും ബൈഡൻ വ്യക്‌തമാക്കി.

നോർത്ത് അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങൾ അടങ്ങിയ ഗ്രൂപ്പാണ് നാറ്റോ. രാഷ്‌ട്രീയപരമായും ആയുധപരമായുമുള്ള രാജ്യങ്ങളുടെ സുരക്ഷ സ്വാതന്ത്ര്യം തുടങ്ങിയ ഉറപ്പ് വരുത്തുക എന്നതാണ് ലക്ഷ്യം. റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിന് മുന്നിൽ യുക്രൈൻ ജനത കാണിക്കുന്ന ധീരതയും മനശക്‌തിയും അസാമാന്യമാണെന്നും യുഎസ് നൽകുന്ന പിന്തുണ അവരുടെ പ്രതിരോധത്തിന് ഏറെ നിർണായകമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

Most Read: പാതിരാത്രി നഗരം ചുറ്റാനിറങ്ങിയ പെൻഗ്വിൻ അറസ്‌റ്റിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE