പാതിരാത്രി നഗരം ചുറ്റാനിറങ്ങിയ പെൻഗ്വിൻ അറസ്‌റ്റിൽ!

By Desk Reporter, Malabar News
Penguin arrested for wandering around the city in the midnight!
Ajwa Travels

പാതിരാത്രി മൃഗശാല ചാടിയ പെൻഗ്വിനെ കയ്യോടെ പിടികൂടി പോലീസ്. ഹങ്കറിയിലെ ബുഡാപെസ്‌റ്റിലാണ് സംഭവം. ബുഡാപെസ്‌റ്റ് മെട്രോപൊളിറ്റൻ സൂ ആൻഡ് ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് രാത്രി രക്ഷപ്പെട്ട പെൻഗ്വിനെയാണ് പോലീസ് പിടികൂടിയത്. 6 മാസം പ്രായമായ ‘സന്യക’ എന്ന പെൻഗ്വിനാണ് പാതിരാത്രി നഗരം ചുറ്റാൻ ഇറങ്ങിയത്.

ബുഡാപെസ്‌റ്റ് പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. പെൻഗ്വിനെ പിടികൂടുന്നതിന്റെയും തിരികെ ഏൽപിക്കുന്നതിന്റെയും ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

Penguin arrested for wandering around the city in the midnight!

മൃഗശാലയിൽ നിന്ന് പുറത്തുകടന്ന് തെരുവിലൂടെ അലക്ഷ്യമായി നടക്കുന്ന പെൻഗ്വിനെ സെൻട്രൽ ബുഡാപെസ്‍റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഓഫിസർമാരാണ് പുലർച്ചെ 2.30 ഓടെ കണ്ടെത്തിയത്. തുടർന്ന് പോലീസുകാർ പെൻഗ്വിനെ പിടികൂടി പുതപ്പിൽ പൊതിഞ്ഞ് തിരികെ മൃഗശാലയിൽ ഏൽപ്പിക്കുകയായിരുന്നു.


Most Read:  യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE