യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം

By Desk Reporter, Malabar News
The war not a matter; klevets and Natalia get married inside the bunker
Photo Courtesy: Nexta/Twitter
Ajwa Travels

കീവ്: രാജ്യം മുഴുവൻ യുദ്ധഭീതി പരക്കുമ്പോഴും, വെടിയൊച്ചകളും മിസൈൽ ആക്രമണങ്ങളും ഷെല്ലാക്രമങ്ങളും നടക്കുമ്പോഴും യുക്രൈൻ ജനതയുടെ ഉള്ളിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്. ശാന്തിയും സമാധാനവും നിറഞ്ഞ പഴയ കാലത്തിലേക്ക് അധികം വൈകാതെ ഒരു തിരിച്ചുപോക്ക് ഉണ്ടാകുമെന്ന പ്രതീക്ഷ. നഷ്‌ടപ്പെടുന്നതിനേക്കാൾ വരാനിരിക്കുന്ന നല്ല ദിനങ്ങളാണ് അവരുടെ മനസിലുള്ളത്.

അതുകൊണ്ടായിരിക്കും പുറത്ത് യുദ്ധം രൂക്ഷമായി തുടരുമ്പോഴും ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കാൻ നടാലിയയെ ഒപ്പം കൂട്ടാൻ ക്‌ളെവെറ്റ്സ് തീരുമാനിച്ചത്. ജീവൻ രക്ഷിക്കാൻ അവർ അഭയം തേടിയ ബങ്കറിനുള്ളിൽ വച്ചുതന്നെ ഇരുവരും വിവാഹിതരായി.

The war not a matter; klevets and Natalia get married inside the bunker
Photo Courtesy: Nexta/Twitter

യുക്രൈനിലെ ഒഡേസ നഗരത്തിലാണ് ഈ അപൂർവ വിവാഹം നടന്നത്. രാജ്യത്ത് അധിനിവേശം ആരംഭിച്ച റഷ്യൻ സൈന്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ ആക്രമണങ്ങളും ഷെല്ലാക്രമണവും തുടരുന്നതിനിടയിലും ഇരുവരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ തന്നെ വിവാഹ സ്വപ്‌നം സാക്ഷാത്കരിച്ചു.

ഒരു ബെലാറഷ്യൻ മാദ്ധ്യമ സ്‌ഥാപനം വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. ദമ്പതികൾ വിവാഹ രജിസ്‌റ്ററിൽ ഒപ്പിടുന്നതും, പൂക്കൾ പിടിച്ചു നിൽക്കുന്ന വധുവും വരനും ചുറ്റുമുള്ളവർക്ക് റൊട്ടി പങ്കിട്ട് സന്തോഷം പങ്കുവെക്കുന്നതും ചിത്രത്തിൽ കാണാം. വരൻ യൂണിഫോമിലും വധു സാധാരണ വേഷത്തിലുമാണ്. വിവാഹ രജിസ്‌റ്ററിൽ ഒപ്പിട്ടതിന് ശേഷം വധൂവരൻമാർ പരസ്‌പരം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്‌തു. ചുറ്റും നിന്നവർ ഇരുവർക്കും ആശംസകൾ നേർന്നു.

The war not a matter; klevets and Natalia get married inside the bunker
Photo Courtesy: Nexta/Twitter

Most Read:  ന്യൂസിലാൻഡ് തീരത്ത് പ്രേത സ്രാവ്! കൗതുകവും ഭയവും തോന്നുന്നെന്ന് സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE