നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര-സംസ്‌ഥാന സർക്കാറുകൾ ഇടപെടണമെന്ന് മാതാവ്

By Staff Reporter, Malabar News
nimishapriya-case
Ajwa Travels

കൊച്ചി: നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഇടപെടണമെന്ന് അഭ്യർഥിച്ച് മാതാവ് പ്രേമ. കേസിൽ ഇനിയും അപ്പീലിന് സാധ്യതയുണ്ടെന്ന് പറഞ്ഞ അവർ, ഇതിനായി സർക്കാർ സഹായം വേണമെന്നും ആവശ്യപ്പെട്ടു. മോചനദ്രവ്യം കൈമാറാനും സർക്കാർ സഹായം ആവശ്യമാണെന്ന് അവർ പറഞ്ഞു.

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടക്കുന്നുവെന്നും നിമിഷ പ്രിയ കുറ്റം ചെയ്‌തിട്ടില്ലെന്നും പ്രേമ പ്രതികരിച്ചു. നിയമസഹായം കിട്ടാതിരുന്നപ്പോൾ വന്ന കീഴ്‌കോടതി വിധിയാണ് നിമിഷയ്‌ക്ക് തിരിച്ചടിയായതെന്ന് അവർ പറഞ്ഞു. മകളെ കാണാൻ യെമനിലേക്ക് പോകണമെന്നുണ്ടെന്നും ഇതിന്റെ സാധ്യത തേടുകയാണെന്നും അവർ അറിയിച്ചു.

അതേസമയം നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് കഴിഞ്ഞ ദിവസം ഹരജി സമര്‍പ്പിച്ചത്.

2017 ജൂലൈയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. തലാല്‍ അബ്‌ദുമഹ്ദിയെന്ന ആളെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണു കേസ്.

Read Also: ടിക്കറ്റ് ചാർജ് വർധന; ബസുടമകളുടെ ആവശ്യം ന്യായമെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE