റിയാദ്: സൗദിയിലെ സ്കൂളുകൾ ഞായറാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെയാണ് സൗദിയിൽ സ്കൂളുകൾ പഴയപടി പ്രവർത്തിക്കാൻ തീരുമാനിച്ചത്.
എലിമെന്ററി, കിന്റര്ഗാര്ഡന് തലങ്ങളിലടക്കമുള്ള ക്ളാസുകൾ മുഴുവന്‍ വിദ്യാര്ഥികളോടെയാണ് ഞായറാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കുന്നത്. എന്നാൽ 12 വയസില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ വാക്സിനേഷൻ പൂര്‍ത്തിയാക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
മൂന്നാം സെമസ്റ്റർ ആരംഭിക്കുന്ന മാര്‍ച്ച് 20 മുതലാണ് കോവിഡിന് മുൻപുള്ള രീതിയിൽ സ്കൂളുകൾ പ്രവർത്തിക്കാൻ തുടങ്ങുന്നത്. ക്ളാസുകളിലും നമസ്കാരം നിര്‍വഹിക്കുന്ന സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.





































