ഡെൽഹി: മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിച്ച് ബിജെപി. മണിപ്പൂരിൽ എൻ ബീരേൻ സിംഗും ഗോവയിൽ പ്രമോദ് സാവന്തും മുഖ്യമന്ത്രിമാരാകും.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ബിജെപിയുടെ ഉന്നത നേതാക്കൾ, അതത് സംസ്ഥാനങ്ങളിലെ പ്രധാന ഭാരവാഹികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നാണ് വിവരം.
ഹോളിക്ക് ശേഷം മണിപ്പൂരിലും ഗോവയിലും മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബീരേൻ സിംഗ് 2017 മുതൽ 2022 വരെ മണിപ്പൂരിൽ മുഖ്യമന്ത്രിയായിരുന്നു. പ്രമോദ് സാവന്ത് 2019 മുതലാണ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുന്നത്.
ഇരുവരും ഇന്നലെ പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഇക്കാര്യം നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുകയും ഗോവയിലും മണിപ്പൂരിലും വീണ്ടും ജനങ്ങളെ സേവിക്കാനുള്ള അവസരം പാർട്ടിക്ക് നൽകിയതിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
Most Read: ഹിജാബ് വിധി; കർണാടകയിൽ ഇന്ന് ബന്ദ്







































