മലപ്പുറം: പ്രശസ്‌ത സാഹസിക സഞ്ചാരിയും എഴുത്തുകാരനും ആയ മൊയ്‌തു കിഴിശ്ശേരി അന്തരിച്ചു. 61 വയസ്സായിരുന്നു. ഏതാനും നാളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ഖബറടക്കം ഇന്ന് നടക്കും.
കാടും മേടും മരുഭൂമിയും മുറിച്ചു കടന്ന മനുഷ്യനായിരുന്നു മൊയ്‌തു. 1976 മുതലാണ് അദ്ദേഹം ലോക സഞ്ചാരം തുടങ്ങിയത്. യാത്രകള്‍ക്കിടയില്‍ ഇറാനില്‍ സൈനിക സേവനം അനുഷ്‌ടിച്ചു. ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1980-81ല്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടെ റിപ്പോര്‍ട്ടര്‍ ആയിരുന്നു. പിന്നീട് ഇറാഖിന്റെ ചാരസംഘടനയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ദൂര്‍ കെ മുസാഫിര്‍, തുര്‍ക്കിയിലേക്കൊരു സാഹസിക യാത്ര, സൂഫികളുടെ നാട്ടില്‍, ലിവിംഗ് ഓണ്‍ ദ എഡ്ജ്, ദര്‍ദേ ജൂദാഈ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
Malabar News: കോവിഡ്; കണ്ണൂരിൽ പതിമൂന്നുകാരന്‍ മരിച്ചു
1959ല്‍ ഇല്ല്യന്‍ അഹമ്മദ്കുട്ടി ഹാജിയുടേയും കദിയക്കുട്ടിയുടേയും പന്ത്രണ്ടു മക്കളില്‍ ഏഴാമത്തെ പുത്രനായി മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയില്‍ ജനിച്ചു. നാലാം ക്ലാസ്സുവരെ മാത്രമാണു ഔപചാരിക വിദ്യാഭ്യാസം. ഭാര്യ: സഫിയ, മക്കള്‍: നാദിര്‍ഷാന്‍ ബുഖാരി, സജ്ന.