അബുദാബി: യുഎഇയിലെ അജ്‌മാനിലുള്ള വ്യവസായ മേഖലയിൽ തീപിടുത്തത്തെ തുടർന്ന് 10 ടാങ്കറുകൾ കത്തിനശിച്ചു. എന്നാൽ തീപിടുത്തത്തിൽ ഇതുവരെ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് അജ്‌മാൻ പോലീസ് വ്യക്‌തമാക്കി.
അജ്മാനിലെ അല്‍ ജര്‍ഫിലുള്ള വ്യവസായ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കറുകളാണ് തീപിടുത്തത്തില്‍ കത്തിനശിച്ചത്. തീപിടുത്തം ഉണ്ടായതിന് പിന്നാലെ അജ്മാനിലെ രണ്ട് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ ഒരു മണിക്കൂര്‍ കൊണ്ടാണ് ടാങ്കറുകളിലെ തീയണച്ചത്. രണ്ട് വ്യത്യസ്‌ഥ കമ്പനികളുടെ ടാങ്കറുകളാണ് കത്തിനശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നത്.
Read also: നടിയെ ആക്രമിച്ച കേസ്; ബൈജു പൗലോസിനെതിരെ പരാതിയുമായി സാക്ഷി കോടതിയിൽ





































