മലപ്പുറം: മഞ്ചേരിയിൽ 14കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്‌റ്റിൽ. ഹാജിയാർ പള്ളി മച്ചിങ്ങൽ മുഹമ്മദ് ഹിഷാമിനെ (21) മഞ്ചേരി പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. 2021 ഡിസംബർ മാസത്തിലാണ് കേസിനാസ്‌പദമായ സംഭവം.
സമൂഹ മാദ്ധ്യമത്തിലൂടെയാണ് പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മഞ്ചേരി പോലീസ് ഇൻസ്‌പെക്‌ടർ സി അലവിയുടെ നിർദ്ദേശ പ്രകാരം എസ്‌ഐ ഖമറുസമാൻ ആണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. എസ്‌ഐ വി കൃഷ്‌ണൻ ആണ് കേസ് അന്വേഷിക്കുന്നത്.
സ്‌ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളിൽ മലപ്പുറം ജില്ലാ മുന്നിലാണെന്ന് പോലീസ് പറയുന്നു. ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. പീഡനത്തിൽ പരാതി നൽകാൻ സ്‌ത്രീകൾ തയ്യാറാകുന്നില്ലെന്ന് പോലീസ് പറഞ്ഞു. ദിനംപ്രതി സ്‌ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ വർധിക്കുന്നത് ജില്ലയെ ആശങ്കപ്പെടുത്തുന്നുണ്ട്. വിഷയത്തിൽ ശക്‌തമായ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
Most Read: ‘പോരാട്ടത്തിന്റെ പെൺപ്രതീകം’; ചലച്ചിത്ര മേളയിൽ നിറസാന്നിധ്യമായി ഭാവന






































