എറണാകുളം: തിങ്കളാഴ്ച മുതൽ ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ച് ലോറി ഉടമകൾ. രണ്ട് കമ്പനികളിലായി 600ൽ പരം ലോറികളാണ് പണിമുടക്കുന്നത്. പണിമുടക്കിനെ തുടർന്ന് ഇന്ധന വിതരണം തടസപ്പെടുമെന്ന് പെട്രോളിയം പ്രൊഡക്ട്സ് ട്രാൻസ്പോർട്ടേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
13 ശതമാനം സർവിസ് ടാക്സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതൽ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കമ്പനികളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. കൂടാതെ സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Read also: വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം; അനുകൂലിച്ച് ഉപരാഷ്ട്രപതി







































