അബുദാബി: തുടർച്ചയായി 13ആം ദിവസവും കോവിഡ് മരണമില്ലാത്ത യുഎഇ. നിലവിൽ പ്രതിദിനം കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം യുഎഇയിൽ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 347 പേർക്കാണ് യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം 1,011 ആളുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായത്.
രാജ്യത്ത് നിലവിൽ ഇതിനോടകം കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 8,87,729 ആയി ഉയർന്നിട്ടുണ്ട്. ഇവരിൽ 8,58,217 പേർ ഇതിനോടകം കോവിഡ് മുക്‌തരാകുകയും ചെയ്‌തു. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 2,302 ആണ്.
വിവിധ രാജ്യത്ത് നിന്നുള്ള ആളുകളാണ് നിലവിൽ രാജ്യത്ത് രോഗബാധിതരെന്നും, ഇവർക്ക് മികച്ച ചികിൽസയാണ് നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read also: പ്രതിയെ പിന്തുടരുന്നതിനിടെ പോലീസ് ജീപ്പ് മറിഞ്ഞ് എസ്‌ഐക്ക് പരിക്ക്






































