പ്രതിയെ പിന്തുടരുന്നതിനിടെ പോലീസ് ജീപ്പ് മറിഞ്ഞ് എസ്‌ഐക്ക് പരിക്ക്

By Trainee Reporter, Malabar News
A subordinate was beaten in a crowd; Change of location for Police Inspector
Representational Image
Ajwa Travels

തിരുവനന്തപുരം: പോലീസ് ജീപ്പ് മറിഞ്ഞ് പാലോട് എസ്‌ഐക്ക് പരിക്ക്. പ്രതിയുടെ വാഹനം പിന്തുടരുന്നതിനിടെ പോലീസ് വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് മൺത്തിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. പരിക്കേറ്റ പാലോട് എസ്‌ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ ഇന്ന് തിരുവനന്തപുരം പൂന്തുറയിൽ ജീപ്പിൽ നിന്നും വീണ് യുവാവ് മരിച്ചിരുന്നു. സനോബർ(32) ആണ് കസ്‌റ്റഡിയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസമാണ് സനോബറിനെ പോലീസ് കസ്‌റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെ ജീപ്പിൽ നിന്നും വീണത്. ജീപ്പിൽ നിന്നും ഇയാൾ ചാടിയതാണെന്നാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ പോലീസ് മർദ്ദിച്ചതിനെ തുടർന്നാണ് സനോബർ ജീപ്പിൽ നിന്നും ചാടിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.

സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് വ്യക്‌തമാക്കി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ വീട്ടുകാർക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യം കൃത്യമായി അന്വേഷിക്കുമെന്നും, സംഭവത്തിന്റെ നിജസ്‌ഥിതിയും ആരോപണങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read: കോവിഷീൽഡ്‌ വാക്‌സിൻ; രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE