കോവിഷീൽഡ്‌ വാക്‌സിൻ; രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു

By Team Member, Malabar News
Interval Between The Two Doses Of Covishield vaccine Is Reduced
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഷീൽഡ്‌ വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു. ഇനിമുതൽ കോവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം 8 മുതൽ 16 ആഴ്‌ചകൾക്കുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കാവുന്നതാണ്. വാക്‌സിനേഷനുള്ള സാങ്കേതിക ഉപദേശക സമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ് രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറക്കാൻ തീരുമാനമായത്.

സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്‌സിൻ നേരത്തെ 12 മുതൽ 16 ആഴ്‌ചത്തെ ഇടവേളയിലാണ് നൽകിയിരുന്നത്. അതിന് പിന്നാലെ ഇടവേള കുറക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അത് അംഗീകരിച്ചിരുന്നില്ല. അതിന് പിന്നാലെയാണ് ഇപ്പോൾ കോവിഷീൽഡ്‌ വാക്‌സിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചത്. അതേസമയം ഭാരത് ബയോടെക് പുറത്തിറക്കുന്ന കൊവാക്‌സിന്റെ ഡോസുകൾ തമ്മിലുള്ള ഇടവേളയിൽ മാറ്റമില്ല.

Read also: ഇമ്രാൻ ഖാന്റെ പ്രഖ്യാപനം; സബ്‌സിഡി പാക്കേജിന് ഫണ്ടെവിടെയെന്ന് ഐഎംഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE