Fri, Sep 20, 2024
36 C
Dubai
Home Tags Covishield vaccine

Tag: Covishield vaccine

ഗുരുതര പാർശ്വഫലങ്ങളെന്ന് റിപ്പോർട്; കൊവിഡ് വാക്‌സിൻ പിൻവലിച്ച് അസ്‌ട്രോസെനക

മുംബൈ: കൊവിഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടെന്ന് കോടതിയിൽ തുറന്ന് സമ്മതിച്ചതിന് പിന്നാലെ വാക്‌സിനുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്‌ട്രോസെനക. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. ഉൽപ്പാദനവും വിതരണവും പൂർണമായി...

കോവിഷീൽഡ്‌ വാക്‌സിൻ; രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു

ന്യൂഡെൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഷീൽഡ്‌ വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു. ഇനിമുതൽ കോവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം 8 മുതൽ 16 ആഴ്‌ചകൾക്കുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കാവുന്നതാണ്....

കോവിഷീൽഡ്‌ വാക്‌സിൻ; ബൂസ്‌റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി

ന്യൂഡെൽഹി: ബൂസ്‌റ്റർ ഡോസായി ഉപയോഗിക്കാൻ കോവിഷീൽഡ്‌ വാക്‌സിന് അനുമതി നൽകണമെന്ന ആവശ്യവുമായി സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇക്കാര്യം ആവശ്യപ്പെട്ട് ഡിസിജിഐക്ക് നിർമാതാക്കൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ...

വാക്‌സിനെടുത്ത ഇന്ത്യക്കാർക്കുള്ള നിർബന്ധിത ക്വാറന്റെയ്‌ൻ പിൻവലിച്ച് ബ്രിട്ടൺ

ലണ്ടൻ: ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ഏർപ്പെടുത്തിയ 10 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌ൻ ബ്രിട്ടൺ പിൻവലിച്ചു. ഇന്ത്യൻ നിർമിത കോവിഷീൽഡോ ബ്രിട്ടൺ അംഗീകരിച്ച ഏതെങ്കിലും വാക്‌സിനോ എല്ലാ ഡോസും സ്വീകരിച്ചവർ ഒക്‌ടോബർ 11...

‘ഞാൻ സ്വീകരിച്ചത് ഇന്ത്യയുടെ വാക്‌സിൻ’; യുഎൻ ജനറൽ അസംബ്‌ളി പ്രസിഡണ്ട്

വാഷിങ്ടൺ: ഇന്ത്യയിൽ നിർമിച്ച കോവിഷീൽഡ്‌ വാക്‌സിൻ ഡോസുകളാണ് താൻ സ്വീകരിച്ചതെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്ര സംഘടന ജനറൽ അസംബ്‌ളിയുടെ 76ആമത് സെഷൻ പ്രസിഡണ്ട് അബ്‌ദുള്ള ഷാഹിദ്. 'ഞാൻ ഇന്ത്യയുടെ കോവിഷീൽഡ്‌ വാക്‌സിനാണ് എടുത്തത്. രണ്ട് ഡോസുകളും...

വാക്‌സിൻ ഇടവേളയിൽ ഇളവ്; ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം അപ്പീൽ നൽകി

കൊച്ചി: കോവിഡ് വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുൻപാകെയാണ് അപ്പീൽ സമർപ്പിച്ചത്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന്...

കോവിഷീൽഡ് അംഗീകരിച്ച് ബ്രിട്ടൺ; ക്വാറന്റെയ്ൻ നിയമങ്ങൾ തിരുത്തി

ഡെൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിൻ കോവിഷീൽഡ് അം​ഗീകരിച്ച് ബ്രിട്ടൺ. കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇനി ഇംഗ്ളണ്ടിൽ ക്വാറന്റെയ്ൻ ഇല്ലാതെ പ്രവേശിക്കാം. വിദേശകാര്യമന്ത്രി ഇംഗ്ളണ്ട് വിദേശകാര്യ സെക്രട്ടറിയുമായ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. കോവിഷീല്‍ഡ്...

വാക്‌സിൻ ഇടവേള കുറച്ച കോടതി വിധി സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ ആയ കോവിഷീൽഡിന്റെ ഇടവേള കുറച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി നടപടിയോട് യോജിക്കുന്നു. സംസ്‌ഥാനത്തിന്റെ നിലപാട് കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി...
- Advertisement -