വാക്‌സിനെടുത്ത ഇന്ത്യക്കാർക്കുള്ള നിർബന്ധിത ക്വാറന്റെയ്‌ൻ പിൻവലിച്ച് ബ്രിട്ടൺ

By News Desk, Malabar News
India-Britain Restrictions
Representational Image
Ajwa Travels

ലണ്ടൻ: ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ഏർപ്പെടുത്തിയ 10 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌ൻ ബ്രിട്ടൺ പിൻവലിച്ചു. ഇന്ത്യൻ നിർമിത കോവിഷീൽഡോ ബ്രിട്ടൺ അംഗീകരിച്ച ഏതെങ്കിലും വാക്‌സിനോ എല്ലാ ഡോസും സ്വീകരിച്ചവർ ഒക്‌ടോബർ 11 മുതൽ ക്വാറന്റെയ്‌നിൽ കഴിയേണ്ടതില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ്‌ എല്ലിസ് അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഇടപെടലുകളാണ് ഇതിന് സഹായകമായതെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിൻ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടണുമായുള്ള തർക്കത്തിന് പരിഹാരം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ കോവിഷീൽഡ് വാക്‌സിൻ അംഗീകരിക്കുന്നതായി ബ്രിട്ടൺ വ്യക്‌തമാക്കുകയും ചെയ്‌തു. കേന്ദ്ര വിദേശകാര്യമന്ത്രി ഇംഗ്ളണ്ട് വിദേശകാര്യ സെക്രട്ടറിയുമായ് നടത്തിയ ചർച്ചയെ തുടർന്നായിരുന്നു തീരുമാനം.

കോവിഷീല്‍ഡ് ഇംഗ്ളണ്ട് അംഗീകരിക്കാത്തത് വിവേചനമാണെന്ന് ഇന്ത്യ വ്യക്‌തമാക്കിയിരുന്നു. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇംഗ്ളണ്ടില്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണെന്നും ഇന്ത്യ അവകാശ വാദം ഉന്നയിച്ചിരുന്നു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബ്രിട്ടനെ അതൃപ്‌തി അറിയിക്കുകയും ചെയ്‌തു.

ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചാലും ക്വാറന്റെയ്ൻ വേണമെന്ന് നിര്‍ബന്ധിത നിര്‍ദ്ദേശത്തോടായിരുന്നു ഇന്ത്യയുടെ എതിര്‍പ്പ്. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ക്വാറന്റെയ്ൻ ഏര്‍പ്പെടുത്തുന്നതുപോലെ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ആസ്ട്ര സെനകയുടെ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റെയ്ൻ ബ്രിട്ടൺ നിഷ്‌കര്‍ഷിച്ചിരുന്നില്ല.

നിലപാട് തിരുത്താൻ ബ്രിട്ടൺ തയ്യാറാകാത്തതിനെ തുടർന്ന് രാജ്യത്തെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് പത്ത് ദിവസം ക്വാറന്റെയ്‌ൻ നിർബന്ധമാക്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്.

Also Read: ഇന്ത്യയിൽ വിദേശ ടൂറിസ്‌റ്റുകൾക്ക് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE