ഡെൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിൻ കോവിഷീൽഡ് അംഗീകരിച്ച് ബ്രിട്ടൺ. കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇനി ഇംഗ്ളണ്ടിൽ ക്വാറന്റെയ്ൻ ഇല്ലാതെ പ്രവേശിക്കാം. വിദേശകാര്യമന്ത്രി ഇംഗ്ളണ്ട് വിദേശകാര്യ സെക്രട്ടറിയുമായ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
കോവിഷീല്‍ഡ് ഇംഗ്ളണ്ട് അംഗീകരിക്കാത്തത് വിവേചനമാണെന്ന് ഇന്ത്യ വ്യക്‌തമാക്കിയിരുന്നു. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇംഗ്ളണ്ടില്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണെന്നും ഇന്ത്യ അവകാശ വാദം ഉന്നയിച്ചിരുന്നു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബ്രിട്ടനെ അതൃപ്‌തി അറിയിക്കുകയും ചെയ്‌തു.
ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചാലും ക്വാറന്റെയ്ൻ വേണമെന്ന് നിര്‍ബന്ധിത നിര്‍ദ്ദേശത്തോടായിരുന്നു ഇന്ത്യയുടെ എതിര്‍പ്പ്. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ക്വാറന്റെയ്ൻ ഏര്‍പ്പെടുത്തുന്നതുപോലെ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ആസ്ട്ര സെനകയുടെ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റെയ്ൻ ബ്രിട്ടന്‍ നിഷ്‌കര്‍ഷിച്ചിരുന്നില്ല.
പുനെയിലെ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനകയും ചേര്‍ന്നാണ് വികസിപ്പിച്ചത്. ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് കോവിഷീല്‍ഡ് സ്വീകരിച്ചവരാണെങ്കിലും ബ്രിട്ടണിലെത്തിയാല്‍ 10 ദിവസം ക്വാറന്റെയ്നില്‍ പ്രവേശിക്കണം എന്നായിരുന്നു നിയമം.
Kerala News: കരിപ്പൂരിൽ 5 കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ