എലിസബത്ത് രാജ്‌ഞിയുടെ മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം: വിമർശനവും ശക്‌തം

21 ഏപ്രിൽ 1926ൽ ജനിച്ച എലിസബത്ത് II എന്നറിയപ്പെടുന്ന അലക്‌സാൻഡ്ര മേരി യുണൈറ്റഡ് കിങ്‌ഡം ഉൾപ്പടെ, ബ്രിട്ടൺ വിവിധകാലങ്ങളിൽ കീഴടക്കിയ 15 രാജ്യങ്ങളുടെ രാജ്‌ഞിയായിട്ടുണ്ട്. വിശാലമായ ബ്രിട്ടീഷ് കൊളോണിയൽ സാമ്രാജ്യ ഭരണത്തിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് (1952) എലിസബത്ത് രാജ്‌ഞിയുടെ 'രാജഭരണം' ആരംഭിക്കുന്നത്.

By Central Desk, Malabar News
Queen Elizabeth Dead Malayalam News

ന്യൂഡെൽഹി: എലിസബത്ത് രാജ്‌ഞിയുടെ മരണത്തെ തുടർന്ന് നാളെ ഇന്ത്യ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാക പകുതി താഴ്‌ത്തികെട്ടും. നാളെ ഔദ്യോഗിക പരിപാടികളൊന്നുമുണ്ടാവില്ല.

അതേസമയം, ബ്രിട്ടീഷ് രാജ്‌ഞിയുടെ മരണത്തില്‍ ദേശീയ ദുഖാചരണം [പ്രഖ്യാപിച്ച കേന്ദ്രത്തെ ട്രോളി സോഷ്യല്‍ മീഡിയ. ഇന്ത്യയെ കോളനിവൽകരിക്കുകയും, ആധിപത്യം പുലർത്തുകയും, സാമ്പത്തികമായി തകർക്കുകയും ചെയ്‌ത ഒരു രാജ്യത്തിന്റെ രാജ്‌ഞിയുടെ മരണത്തിൽ രാജ്യമാകമാനം ദുഃഖമാചരിക്കേണ്ട ആവശ്യമില്ല എന്നാണ് സാമൂഹികമാദ്ധ്യമ ലോകം അഭിപ്രായപ്പെടുന്നത്.

പ്രധാനമന്ത്രിയുടെ പഴയ ട്വീറ്റുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പ്രതിഷേധിക്കുന്നത്. ഫ്യൂഡൽ വ്യവസ്‌ഥിതിക്ക് അന്ത്യമിടാനല്ലേ ജനാധിപത്യ വിശ്വാസികൾ ആഹ്വാനം ചെയ്യേണ്ടത്‌ എന്ന് ചോദിക്കുന്ന സമൂഹ മാദ്ധ്യമ ലോകം 2013ൽ, അധികാരത്തിൽ വരുന്നതിന് മുമ്പ്, കൊളോണിയൽ കാലഘട്ടത്തിൽ നിന്നും, അന്നത്തെ അടിമത്തത്തില്‍ നിന്നും ഇന്ത്യ ഇതുവരെ മാനസികമായി പുറത്തുവന്നിട്ടില്ല എന്ന് രേഖപ്പെടുത്തി നരേന്ദ്ര മോദി തന്നെ പങ്കുവെച്ച ട്വീറ്റുള്‍പ്പെടെ ഷെയർ ചെയ്‌താണ്‌ വിമർശനം ഉന്നയിക്കുന്നത്.

Most Read: യുഎഇ ഗ്രീൻവിസക്ക് അപേക്ഷിക്കാം; സ്‌പോണ്‍സറോ ഉടമയോ ആവശ്യമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE