‘പട്ടിയുണ്ട് പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കുക’ കടിച്ചാൽ ആദ്യം എന്ത് ചെയ്യണം?

പട്ടി കടിച്ചാൽ ഒരു മണിക്കൂറിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌താൽ പേവിഷബാധ ഏൽക്കാനുള്ള സാധ്യത 80 ശതമാനത്തോളം കുറയുമെന്നാണ് പഠനങ്ങൾ വ്യക്‌തമാക്കുന്നത്‌

By Trainee Reporter, Malabar News
street dogs attack

‘പട്ടിയുണ്ട് പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കുക’ എന്ന് പറയേണ്ട സാഹചര്യത്തിലൂടെയാണ് കേരളം ഇന്ന് കടന്നുപോകുന്നത്. നാടും നഗരവും വഴിയോര പാതകളും എല്ലാം തെരുവ് നായകൾ കീഴടക്കിയിരിക്കുകയാണ്. കടിച്ചാൽ ആദ്യം എന്ത് ചെയ്യണം? കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാം ഏറെ ആലോചിച്ച് നടക്കുന്ന ഒരു ചോദ്യമാണിത്.

തെരുവുനായ കടിച്ചു പേവിഷബാധ ഏൽക്കുന്നതും, തുടർന്ന് മരണത്തിന് കീഴടങ്ങുന്നതുമായ വാർത്തകൾ സമീപകാലത്തായി നാം ദിവസവും കാണുന്നുമുണ്ട് കേൾക്കുന്നുമുണ്ട്. പട്ടിയുടെ കടിയേറ്റാൽ ആദ്യം എന്ത് ചെയ്യണമെന്ന അങ്കലാപ്പ് നമുക്കിടയിൽ ഇപ്പോഴും ഉണ്ട്.

പട്ടി കടിച്ചാൽ ഒരു മണിക്കൂറിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌താൽ പേവിഷബാധ ഏൽക്കാനുള്ള സാധ്യത 80 ശതമാനത്തോളം കുറയുമെന്നാണ് പഠനങ്ങൾ വ്യക്‌തമാക്കുന്നത്‌. പേവിഷബാധയേറ്റാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ ഈ ഒരു മണിക്കൂറിൽ ചെയ്‌ത്‌ തീർക്കണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമൂഹമാദ്ധ്യമ വിഭാഗം നാഷണൽ കോ-ഓർഡിനേറ്റർ ഡോ. സുൽഫി നൂഹി പറയുന്നത്.

street dogs attack

പട്ടിയുടെ കടിയേറ്റാൽ ആദ്യം എന്ത് ചെയ്യണം

1. കടിയേറ്റാൽ ഏറ്റവും അടുത്തുള്ള സ്‌ഥലത്ത്‌ പോയി ടാപ്പിലെ വെള്ളം ധാരധാരയായി ഒഴിച്ച്, സോപ്പ് ഉപയോഗിച്ച് ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് കഴുകുക. സോപ്പ് ലഭ്യമല്ലെങ്കിൽ വെള്ളം മാത്രം ഉപയോഗിച്ച് കഴുകുയെങ്കിലും ചെയ്‌തിരിക്കണം. ഇത് വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ്.

2. ദ്വാരത്തിന്റെ രീതിയിലുള്ള മുറിവുകളിൽ ഉള്ളിലേക്ക് വെള്ളം ധാരയായിട്ട് വീഴുന്ന രീതിയിൽ കഴുകുന്നത് നല്ലതാണ്‌. സോപ്പ് ലായനി വൈറസിന്റെ പുറത്തുള്ള ചട്ടയെ അലിയിച്ച് കളയും. മുറിവ് കഴുകി കഴിഞ്ഞ് അയഡിൻ സൊലൂഷനോ ആൽക്കഹോൾ സൊലൂഷനോ ഉപയോഗിച്ച് ശുദ്ധമായി ക്‌ളീൻ ചെയ്യണം.

3. ഡോക്‌ടറുടെ നിർദ്ദേശപ്രകാരം വാക്‌സിനേഷൻ എത്രയും പെട്ടെന്ന് എടുക്കണം. പ്രത്യേകിച്ച് ആദ്യ ഡോസ്. വാക്‌സിൻ ജീവൻ രക്ഷിക്കുമെന്ന് ഉറപ്പാണ്. വൈറസ് ശരീരത്തിലേക്ക് കടന്നു കഴിഞ്ഞാൽ അത് നേർവസ് സിസ്‌റ്റത്തെ ബാധിക്കുന്നതിന് മുമ്പ് എത്രയും പെട്ടെന്ന് ആദ്യ ഡോസ് വാക്‌സിനേഷൻ എടുക്കുന്നത് ഏറെ പ്രാധാന്യമുള്ളതാണ്. ഡോക്‌ടറുടെ നിർദ്ദേശ പ്രകാരം ഇമ്മ്യൂണോ ഗ്ളോബുലിനും കുത്തിവെക്കണം.

4. മുറിവിൽ തുന്നൽ വേണമോ എന്നാവും നമ്മുടെ അടുത്ത സംശയം. എന്നാൽ, പേപ്പട്ടി കടിച്ച മുറിവുകളിൽ തുന്നൽ ഇടാൻ പാടില്ല. മുറിവ് വളരെ വലുതാണെങ്കിൽ ഡോക്‌ടറുടെ നിർദ്ദേശപ്രകാരം നിശ്‌ചിതകാല കാലാവധി കഴിഞ്ഞതിന് ശേഷം സെക്കണ്ടറി സ്യൂച്ചറിങ് ആണ് ചെയ്യാറുള്ളത്.

anti-rabies-vaccine

തുടർച്ചയായുള്ള മരണങ്ങൾ ഈ ബാച്ച് വാക്‌സിന്റെ ഫലപ്രാപ്‌തിയെ കുറിച്ച് സംശയം ഉണർത്തുവെന്നതിന് സംശയമില്ല. അതിനർഥം വാക്‌സിൻ ഫലവത്തല്ല എന്നല്ല. വാക്‌സിൻ നിർമാണത്തിലോ അതിന്റെ ശീതീകരണത്തിലോ ശുദ്ധീകരണത്തിന്റെ സംഭവിച്ച പാളിച്ചകൾ വാക്‌സിന്റെ ഫലപ്രാപ്‌തിയെ കുറയ്‌ക്കുമെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. വാക്‌സിന്റെ നിലവിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്ന നടപടികൾ ആരോഗ്യവിഭാഗം ആരംഭിച്ചിട്ടുണ്ട്.

Most Read: ‘അരുമയാണെങ്കിലും അപകടം’; സൂക്ഷിക്കണം ഈ വളർത്തുനായകളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE