ബ്ളാക്ക് ഹെഡ്‌സ് അകറ്റാൻ ചില പൊടിക്കൈകള്‍ ഇതാ

By News Bureau, Malabar News
(Image: Stock Colors/Getty Images)
Ajwa Travels

ബ്ളാക്ക് ഹെഡ്‌സ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. കൂടുതലായും മൂക്കിലാണ് ബ്ളാക്ക് ഹെഡ്‌സ് കണ്ടുവരുന്നത്. ചര്‍മ സുഷിരങ്ങളില്‍ അഴുക്കുകള്‍ അടിയുമ്പോഴാണ് ഇവ രൂപപ്പെടുന്നത്. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം പാടുകള്‍ ചര്‍മ്മകാന്തി ഇല്ലാതാക്കുന്നു.

ബ്ളാക്ക് ഹെഡ്‌സ് അകറ്റാൻ ചില ടിപ്‌സുകൾ പരിചയപ്പെടാം.

കറ്റാർവാഴ ജെൽ

ബ്ളാക്ക് ഹെഡ്സ് മാത്രമല്ല മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറാനും വളരെ നല്ലതാണ് കറ്റാർവാഴ ജെൽ. ബ്ളാക്ക് ഹെഡ്സുള്ള ഭാ​ഗത്ത് ജെൽ 15 മിനിറ്റ് ജെൽ പുരട്ടിയിടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

Aloe vera

മുട്ട

ബ്ളാക്ക് ഹെഡ്‌സ് മാറാന്‍ മുട്ടയുടെ വെള്ള വളരെ ഉത്തമമാണ്. ദിവസവും മുട്ടയുടെ വെള്ള ബ്ളാക്ക് ഹെഡ്‌സിന്റെ മുകളില്‍ തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റു കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ രണ്ടാഴ്‌ച ചെയ്‌താല്‍ ബ്ളാക്ക് ഹെഡ്‌സ് പൂര്‍ണമായും മാറും.

UAE Withdrawn The Prohibition Of Eggs Imports From India

ചെറുനാരങ്ങയും കറുകപ്പട്ടയും

ഒരു സ്‌പൂണ്‍ ചെറുനാരങ്ങാനീരും ഒരു സ്‌പൂണ്‍ കറുകപ്പട്ടയും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ബ്ളാക്ക് ഹെഡ്‌സിന്റെ മുകളില്‍ പുരട്ടുക ഇവ രണ്ടും പ്രകൃതിദത്തമായ ഒരു ബ്ളീച്ച് ആയതിനാല്‍ ബാക്റ്റീരിയകളെ ഇല്ലാതാക്കാനും സഹായിക്കും. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

ഐസ് ക്യൂബ്

ബ്ളാക്ക് ഹെഡ്സ് മാറാൻ ഏറ്റവും നല്ലതാണ് ഐസ് ക്യൂബ് മസാജ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് മൂക്കിന് ചുറ്റും ഐസ് ക്യൂബ് ഉപയോ​ഗിച്ച് മസാജ് ചെയ്യുക. ആഴ്‌ചകൾ കൊണ്ട് തന്നെ വ്യത്യാസം കാണാൻ കഴിയും.

വെള്ളരിക്ക നീരും റോസ് വാട്ടറും

ബ്ളാക്ക് ഹെഡ്സ് അകറ്റാൻ വെള്ളരിക്ക നീരും റോസ് വാട്ടറും ഉത്തമമാണ്. അൽപം വെള്ളരിക്ക നീരും റോസ് വാട്ടറും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ഒന്ന് സെറ്റാകാൻ 15 മിനിറ്റ് മാറ്റിവെക്കുക. ശേഷം മൂക്കിന് ചുറ്റും നല്ല പോലെ തേച്ചുപിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ കോട്ടൺ തുണി കൊണ്ട് തുടച്ച് മാറ്റാം.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: വിഷ്‌ണു വിശാൽ നായകനായി ‘മോഹൻദാസ്’, ഒപ്പം ഇന്ദ്രജിത്തും; ടീസറെത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE