‘അരുമയാണെങ്കിലും അപകടം’; സൂക്ഷിക്കണം ഈ വളർത്തുനായകളെ

By News Desk, Malabar News
Keep caution against these pet dogs
Representational Image

ഓമനിച്ച് വളർത്തുന്ന നായകൾ അക്രമികളാകുമെന്ന് ആരും ചിന്തിക്കില്ല. ലഖ്‌നൗവിൽ 82കാരിയെ വളർത്തുനായ കടിച്ചുകൊന്ന വാർത്ത പുറത്തുവരുമ്പോഴാണ് വിഷയത്തിന്റെ ഗൗരവം വെളിപ്പെടുന്നത്. സുശീല ത്രിപാഠി എന്ന വയോധികയുടെ കൊലപാതകി ‘പിറ്റ് ബുൾ’ ഇനത്തിൽ പെട്ട നായയാണ്. മൂന്ന് വയസുള്ള ഈ ഭീകരനെ പിന്നീട് മുനിസിപ്പാലിറ്റി കോർപറേഷന് കൈമാറി.

വളർത്തുനായകളെ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്നവയാണോ എന്നതാണ് മുഖ്യമായും നോക്കേണ്ടത്. അക്രമാസക്തരാകാനുള്ള സാധ്യത എത്രത്തോളമാണെന്നും അന്വേഷിക്കണം. പിറ്റ് ബുൾ ഇനത്തിൽ പെട്ട നായകൾ പൊതുവെ മനുഷ്യസഹവാസം കുറഞ്ഞവയാണ്. ഉടമകളെ കൂടാതെ മറ്റാരെങ്കിലുമായി ഇടപഴകേണ്ടി വന്നാൽ ഇവ പെട്ടെന്ന് തന്നെ അക്രമാസക്തരാകുമെന്ന് പ്രശസ്‌ത ഡോഗ് ട്രെയിനർ അദ്‌നാൻ ഖാൻ പറയുന്നു.

പിറ്റ് ബുളിനെ കൂടാതെ അൽസേഷൻ, ഡോബർമാൻ, റോട്ട് വീലർ, മാൽനോയിസ്, സൈബീരിയൻ ഹസ്‌കി തുടങ്ങിയ ഇനങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് ലഖ്‌നൗ മുനിസിപ്പൽ കോർപറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം നായകളെ വളർത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. അവക്ക് വേണ്ടത്ര വ്യായാമം ഉറപ്പുവരുത്തണം. ഇവയുടെ ശരീരത്തിലെ കലോറി വർധിച്ചാലും അപകടകാരികളാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

Most Read: പത്ത് തോറ്റു, 67ആം വയസിൽ തുല്യതാപരീക്ഷ എഴുതി ജയം; പഠനത്തിനിടെ കവിതയുമെഴുതി ചന്ദ്രമണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE