പത്ത് തോറ്റു, 67ആം വയസിൽ തുല്യതാപരീക്ഷ എഴുതി ജയം; പഠനത്തിനിടെ കവിതയുമെഴുതി ചന്ദ്രമണി

By News Desk, Malabar News
chandramani write sslc exam in 67th age
Ajwa Travels

നെയ്യാറ്റിൻകര: പ്രായം വെറും നമ്പറാണെന്ന് തെളിയിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. അവരുടെ കൂട്ടത്തിലേക്ക് പുതിയൊരു പേരും കൂടി, ചന്ദ്രമണി. 67ആം വയസിൽ പ്ളസ്‌ ടു തുല്യതാ പരീക്ഷയെഴുതി പാസായിരിക്കുകയാണ് ഈ വീട്ടമ്മ. അതിലെന്താണ് ഇത്ര പ്രത്യേകത? തൊണ്ണൂറുകളിൽ പരീക്ഷയെഴുതുന്നവരുണ്ടല്ലോ എന്നാണോ ചിന്തിക്കുന്നത്! ചന്ദ്രമണി പരീക്ഷ മാത്രമല്ല ഒപ്പം കവിതയും എഴുതി. ആ കവിതകൾ ചേർത്ത് ഒരു പുസ്‌തകവും പുറത്തിറക്കി.

ഒന്നും എളുപ്പത്തിൽ സാധിച്ചെടുത്തതല്ല. സ്വന്തം ജീവിതം തന്നെയാണ് ചന്ദ്രമണിക്ക് പ്രചോദനമായത്. പത്താം ക്‌ളാസിൽ തോൽവി ഏറ്റുവാങ്ങിയതോടെ പഠനം പാതിവഴിയിലാണ്. പിന്നാലെ കല്യാണം കഴിഞ്ഞു. മൂന്ന് മക്കളുമായി. പഠിക്കാനുള്ള മോഹം എവിടെയോ ഉണ്ടായിരുന്നിരിക്കണം. അങ്ങനെയാണ് സാക്ഷരതാ മിഷന്റെ പത്താം ക്‌ളാസ് തുല്യതാ പരീക്ഷയെഴുതാൻ ചന്ദ്രമണി ഒരുങ്ങിയിറങ്ങിയത്. വെറുതെയായില്ല, കഴിഞ്ഞ വർഷം പത്താം ക്‌ളാസ്‌ തുല്യതാ പരീക്ഷ ചന്ദ്രമണി പാസായി.

വളർന്ന് വലുതായ മക്കളുണ്ടെന്ന ചിന്തയൊന്നും പഠനത്തിന് തടസമായില്ലെന്ന് ചന്ദ്രമണി പറയുന്നു. ഇപ്പോൾ പ്ളസ്‌ വൺ തുല്യതാ പരീക്ഷയെഴുതാൻ തയ്യാറെടുക്കുകയാണ്. ഇതിനിടെയാണ് ചന്ദ്രമണി എഴുതിയ കവിതകൾ അധ്യാപകരുടെ ശ്രദ്ധയിൽ പെട്ടത്. അവരുടെ പ്രോൽസാഹനം ഒരു പുസ്‌തകം പബ്‌ളിഷ് ചെയ്യുന്നതിലേക്ക് ചന്ദ്രമണിയെ എത്തിച്ചു. ‘ എന്റെ സ്വർണ മന്ദാരപ്പൂവ്’ എന്ന കവിതാസമാഹാരമാണ് ചന്ദ്രമതിയുടേതായി പുറത്തിറങ്ങിയത്. ജീവിതാനുഭവങ്ങൾ തന്നെയാണ് കവിതയാക്കിയിരിക്കുന്നതും.

സുദർശനനാണ് ചന്ദ്രമണിയുടെ ഭർത്താവ്. ഷാജു എസ് ചന്ദ്ര, ഷൈൻ എസ് ചന്ദ്ര, ഷൈജു എസ് ചന്ദ്ര എന്നിവർ മക്കളാണ്. പ്ളസ്‌ ടു പരീക്ഷ ജയിക്കുകയാണ് ചന്ദ്രമണിയുടെ അടുത്ത ലക്ഷ്യം. കവിതയെഴുത്ത് നിർത്തില്ലെന്നും ഈ 67കാരി പറയുന്നു.

Most Read: കോഴിക്കോട് സംഗീത പരിപാടിക്കിടെ അപകടം; സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE