ഇന്ത്യ-ബഹ്‌റൈൻ സൗഹൃദ ഫുട്ബോൾ മൽസരം ഇന്ന്

By Staff Reporter, Malabar News
india-bahrain-football
Ajwa Travels

മനാമ: സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യ-ബഹ്‌റൈന്‍ പോരാട്ടം ഇന്ന് നടക്കും. മനാമയിലെ ഹമദ് സ്‌റ്റേഡിയത്തില്‍ രാത്രി 9.30നാണ് മൽസരം. ഇന്ത്യന്‍ ടീമില്‍ 7 പുതുമുഖങ്ങളാണ് ഉള്ളത്. പാലക്കാട്ടുകാരന്‍ വിപി സുഹൈറാണ് ടീമിലെ ഏക മലയാളി. സഹലും ആഷിഖ് കുരുണിയനും പരിക്ക് കാരണം കളിക്കുന്നില്ല. ഇഗോര്‍ സ്‌റ്റിമാക്കാണ് ടീമിന്റെ പരിശീലകന്‍.

ഫിഫ റാങ്കിംഗില്‍ ഇന്ത്യ 104ആം സ്‌ഥാനത്തും ബഹ്റൈൻ 91ആം സ്‌ഥാനത്തുമാണ്. ബഹ്‌റൈനെ തോല്‍പ്പിച്ചാല്‍ ഈ മാസം അവസാനം ഇറങ്ങുന്ന ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് സ്‌ഥാനം മെച്ചപ്പെടുത്താം. ജൂണില്‍ നടക്കുന്ന എഎഫ്‍സി ഏഷ്യന്‍ കപ്പ് മൂന്നാം റൗണ്ട് യോഗ്യതാ മൽസരങ്ങളുടെ തയ്യാറെടുപ്പിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യ സൗഹൃദ മൽസരങ്ങള്‍ കളിക്കുന്നത്.

Read Also: വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE