വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്

By Staff Reporter, Malabar News
tata-commercial-vehicles
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയിൽ ഉണ്ടായിരിക്കുന്ന വില വർധന പ്രഖ്യാപിച്ചു. വ്യക്‌തിഗത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് ശ്രേണിയില്‍ ഉടനീളം വിലയിലെ വർധന രണ്ട് മുതല്‍ 2.5 ശതമാനം വരെയാണ് എന്നും 2022 ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സ്‌റ്റീൽ, അലൂമിനിയം, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾ തുടങ്ങിയ ഉൽപന്നങ്ങളുടെ വിലയിലുണ്ടായ വർധനവ്, മറ്റ് അസംസ്‌കൃത വസ്‌തുക്കളുടെ ഉയർന്ന വിലയ്‌ക്ക് പുറമേ, വാണിജ്യ വാഹനങ്ങളുടെ ഈ വിലവർധനവിന് പ്രേരകമായി.

ഉൽപാദനത്തിന്റെ വിവിധ തലങ്ങളിൽ, വർധിച്ച ചിലവിന്റെ ഗണ്യമായ ഒരു ഭാഗം ഉൾക്കൊള്ളാൻ കമ്പനി നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, മൊത്തത്തിലുള്ള ഇൻപുട്ട് ചിലവുകളിലെ കുത്തനെയുള്ള വർധന, കുറഞ്ഞ വില വർധനയിലൂടെ ചില അനുപാതങ്ങൾ കൈമാറുന്നത് അനിവാര്യമാണ് എന്നും കമ്പനി പറയുന്നു.

Read Also: കെ-റെയിൽ; ബഫർ സോൺ വിഷയത്തിൽ സജി ചെറിയാനെ തിരുത്തി കോടിയേരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE