കെ-റെയിൽ; ബഫർ സോൺ വിഷയത്തിൽ സജി ചെറിയാനെ തിരുത്തി കോടിയേരി

By Staff Reporter, Malabar News
The Murder Planned by BJP Leadership; Kodiyeri Balakrishnan
Ajwa Travels

കൊച്ചി: കെ-റെയിൽ പദ്ധതിയിൽ ബഫർ സോണുണ്ടാകുമെന്നും ഈ വിഷയത്തിൽ കെ-റെയിൽ എംഡി പറഞ്ഞതാണ് വസ്‌തുതയെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. നേരത്തെ ബഫർ സോണുണ്ടാകില്ലെന്ന പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ രം​ഗത്തെത്തിയതിന് പിന്നാലെയാണ് കോടിയേരി ഇതിൽ വ്യക്‌തത വരുത്തിയത്.

സിൽവർ ലൈനുവേണ്ടി ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ല. ഭൂമി ഏറ്റെടുക്കുന്നതിന് മുൻപ് ജനങ്ങളുമായി ചർച്ച നടത്താൻ തയ്യാറാണ്. ബിജെപി-കോൺ​ഗ്രസ് സമാന്തര സമരത്തെ രാഷ്‌ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അതേസമയം, മലപ്പുറം തവനൂരിലും എറണാകുളം ചോറ്റാനിക്കരയിലും സിൽവർ ലൈനിന് എതിരെ പ്രതിഷേധം തുടരുകയാണ്.

തവനൂർ കാർഷിക എഞ്ചിനീയറിം​ഗ് കോളജിലാണ് സർവേ കല്ലുകൾ സ്‌ഥാപിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയാകും. പ്രതിഷേധം ശക്‌തമാകുന്നതും പ്രതിപക്ഷം സില്‍വര്‍ ലൈന്‍ വലിയ രാഷ്‌ട്രീയ വിഷയമായി ഉയര്‍ത്തുന്നതും മന്ത്രിസഭാ യോഗം ഇന്ന് വിശദമായി ചര്‍ച്ച ചെയ്യും.

Read Also: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE