മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലറെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കസ്‌റ്റഡിയിൽ. അബ്‌ദുൾ മജീദ് എന്നയാളാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വെട്ടേറ്റ് ചികിൽസയിലായിരുന്ന മഞ്ചേരി നഗരസഭാ 16ആം വാർഡ് കൗൺസിലറും ലീഗ് നേതാവുമായ അബ്‌ദുൾ ജലീൽ ഇന്ന് രാത്രി ഏഴരയോടെയാണ് മരിച്ചത്. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വാഹന പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമത്തിൽ കലാശിച്ചത്.
അബ്‌ദുൾ ജലീലടക്കം മൂന്നുപേർ സഞ്ചരിച്ച കാറിനെ പിന്തുടർന്ന് ബൈക്കിലെത്തിയ സംഘം വടിവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ ജലീലിനെ തീവ്രവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തിൽ മഞ്ചേരി പോലീസ് അന്വേഷണം നടത്തിവരികയാണ്.
Most Read: പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം; ടി സിദ്ദീഖ് അടക്കമുള്ള പ്രതികളെ വെറുതെവിട്ടു






































