ലഖ്നൗ: ഉത്തർപ്രദേശിൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് 12ആം ക്ളാസ് ഇംഗ്ളീഷ് പരീക്ഷ റദ്ദാക്കി. 24 ജില്ലകളിലെ പരീക്ഷയാണ് റദ്ദാക്കിയത്. സംഭവത്തിൽ കോളേജ് അധ്യാപകൻ അടക്കം 17 പേർ അറസ്റ്റിലായി. പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി.
പ്രത്യേക ദൗത്യ സേനക്കാണ് കേസിന്റെ അന്വേഷണ ചുമതല. 12ആം ക്ളാസ് ഇംഗ്ളീഷ് ചോദ്യപേപ്പർ 500 രൂപക്കാണ് വിറ്റത്. ഇത് കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു. 316ഇഡി, 316 ഇഐ സീരീസിലെ ചോദ്യപേപ്പറാണ് ചോർന്നത്. പരീക്ഷ റദ്ദാക്കിയ 24 ജില്ലകളിലെയും പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് ഉത്തർപ്രദേശ് മാധ്യമിക് ശിക്ഷ പരിഷദ് വ്യക്തമാക്കി.
Most Read: ഫിയോക് പിളർപ്പിലേക്ക്; ഇന്ന് ജനറൽ ബോഡി ചേരും








































