കോഴിക്കോട്: സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ച് 16കാരന് പരിക്കേറ്റു. നാദാപുരം കായപ്പനച്ചിയില്‍ മീന്‍പിടിക്കാനെത്തിയ കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹിമിനാണ് പരിക്കേറ്റത്.
ഇടത് കൈയ്യിലെ തള്ള വിരലിനും കണ്ണിനുമാണ് പരിക്ക്. തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നല്‍കിയതിന് ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മീന്‍ പിടിക്കാനായി ബന്ധുവിനൊപ്പം പുഴയോരത്ത് എത്തിയതായിരുന്നു ഷോർദാർ ഇബ്രാഹിം. പുഴയോരത്ത് കണ്ട വസ്‌തു എടുത്തെറിഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഥലത്ത് ബോംബ് സ്‌ക്വാഡും നാദാപുരം പോലീസും പരിശോധന നടത്തി വരികയാണ്.
Most Read: മനുഷ്യന്റേത് പോലുള്ള ചുണ്ടുകൾ, ഒന്നര മീറ്റർ നീളം; അപൂർവ ജീവി തീരത്തടിഞ്ഞു






































