തിരുവല്ല: നടന്‍ ഗിന്നസ് പക്രു അപകടത്തില്‍ പെട്ടു. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറക്ക് സമീപത്തെ പാലത്തില്‍ വെച്ച് നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ദിശയില്‍ നിന്നും വന്ന കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു പക്രു. മറ്റൊരു കാറില്‍ അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങി. സംഭവത്തിൽ തിരുവല്ല പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
Most Read: കൊല്ലത്ത് യുവതി ആത്‍മഹത്യ ചെയ്‌തത് ഭർതൃ വീട്ടിലെ പീഡനം മൂലം; ശബ്‌ദസന്ദേശം പുറത്ത്







































