കൊല്ലത്ത് യുവതി ആത്‍മഹത്യ ചെയ്‌തത്‌ ഭർതൃ വീട്ടിലെ പീഡനം മൂലം; ശബ്‌ദസന്ദേശം പുറത്ത്

By Trainee Reporter, Malabar News
Woman commits suicide in Kollam due to domestic violence
സുവ്യ
Ajwa Travels

കൊല്ലം: കിഴക്കേ കല്ലടയിൽ ഭർതൃ വീട്ടിലെ പീഡനം മൂലം യുവതി ആത്‍മഹത്യ ചെയ്‌തു. എഴുകോൺ കടയ്‌ക്കോട് സ്വദേശി സുവ്യ എഎസ് ആണ് ആത്‍മഹത്യ ചെയ്‌തത്‌. ഇന്നലെ രാവിലെയാണ് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ അമ്മയും സുവ്യയും തമ്മിൽ ഇന്നലെ രാവിലെയും വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുറിയിൽകയറി യുവതി ആത്‍മഹത്യ ചെയ്‌തത്‌.

അതിനിടെ ഭർത്താവിന്റെ വീട്ടിൽ താൻ അനുഭവിക്കുന്ന പീഡനം സുവ്യ വിവരിക്കുന്ന ശബ്‌ദരേഖ പുറത്തുവന്നു. മരണത്തിന് മുമ്പ് സുവ്യ ബന്ധുക്കൾക്ക് അയച്ചു കൊടുത്ത ഓഡിയോയാണിത്. ഭർതൃമാതാവ് ക്രൂരമായി പീഡിപ്പിക്കുന്നതായി ഓഡിയോയിൽ പറയുന്നുണ്ട്. ‘അമ്മായി അമ്മയിൽ നിന്ന് നിരന്തരം മാനസിക പീഡനമുണ്ട്. വീട്ടിൽ നിന്ന് ഇറങ്ങി പോവാൻ നിരന്തരം ആവശ്യപ്പെടുകയാണ്. എന്നാൽ, ഭർത്താവ് ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാറില്ല.

എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി ഭർത്താവിന്റെ അമ്മയാണെന്നും’ ബന്ധുക്കൾക്ക് സുവ്യ അയച്ച വാട്‌സ്‌ആപ് സന്ദേശത്തിൽ പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറത്തുവന്നിരിക്കുന്ന ശബ്‌ദ സന്ദേശങ്ങളുടെ പശ്‌ചാത്തലത്തിൽ ആത്‍മഹത്യാ പ്രേരണകുറ്റം ചുമത്തി ഭർത്താവിനും അമ്മക്കുമെതിരെ കേസെടുക്കും.

Most Read: സംസ്‌ഥാനത്ത്‌ ഇന്നും പരക്കെ മഴ; മൽസ്യ ബന്ധനത്തിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE