സംസ്‌ഥാനത്ത്‌ ഇന്നും പരക്കെ മഴ; മൽസ്യ ബന്ധനത്തിന് വിലക്ക്

By Trainee Reporter, Malabar News
Heavy Rain in kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് പരക്കെ ശക്‌തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചത്.

വരും ദിവസങ്ങളിലും മഴ കൂടുതൽ കനക്കുമെന്നാണ് മുന്നറിയിപ്പ്. മഴക്കൊപ്പം ശക്‌തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം, കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കേരള തീരത്ത് 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്. കടലിൽ കേരള തീരത്ത് ഉള്ളവർ കർണാടക ലക്ഷ്വദീപ് തീരങ്ങളിലേക്ക് മാറാനും നിർദ്ദേശിച്ചു. അതിനിടെ ആലപ്പുഴ പള്ളിപ്പാട് പഞ്ചായത്തിലെ പള്ളിക്കൽ മുല്ലമൂല പാടശേഖരത്ത് മട വീണു. 110 ഏക്കർ വിസ്‌തൃതിയുള്ള പാടശേഖരത്തിലാണ് ഇന്ന് പുലർച്ചെ മടവീഴ്‌ച ഉണ്ടായത്.

Most Read: കർഷകന്റെ ആത്‍മഹത്യ; ഉത്തരവാദി സർക്കാർ ആണെന്ന് കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE