യുഎഇയിൽ പണമിടപാടുകൾക്ക് ഇനി എമിറേറ്റ്സ് ഐ‍ഡി മതി; സെൻട്രൽ ബാങ്ക്

By Desk Reporter, Malabar News
Emirates ID is now sufficient for payments in the UAE; Central Bank
Representational Image
Ajwa Travels

അബുദാബി: ഇനിമുതൽ യുഎഇയിൽ സാമ്പത്തിക ഇടപാടുകൾക്ക് ദേശീയ തിരിച്ചറിയൽ കാർഡ് മതിയെന്ന് സെൻട്രൽ ബാങ്ക്. പാസ്‌പോർട്ടിനു പകരം എമിറേറ്റ്സ് ഐഡിയിൽ വിസ പതിച്ചു തുടങ്ങിയതിനെ തുടർന്നാണ് തീരുമാനം.

യുഎഇയിൽ താമസ, തൊഴിൽ വിസയുള്ളവർക്കെല്ലാം ബാങ്കുകളിലും പണമിടപാട് സ്‌ഥാപനങ്ങളിലും ഐഡി കാർഡ് മാത്രം മതിയാകും. ഇതു സംബന്ധിച്ച അറിയിപ്പ് ബാങ്കുകൾക്കും മണി എക്‌സ്ചേഞ്ചുകൾക്കും കമ്പനികൾക്കും സെൻട്രൽ ബാങ്ക് കൈമാറി.

വിസക്കും ഐഡി കാർഡിനുമുള്ള അപേക്ഷ ഏകീകരിച്ചതിനെ തുടർന്ന് ടൈപ്പിങ് സെന്റർ ജീവനക്കാർക്ക് ഇതുസംബന്ധിച്ച പരിശീലനം നൽകാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്, കസ്‌റ്റംസ്‌ ആൻഡ് പോർട് സെക്യൂരിറ്റി അധികൃതർ തീരുമാനിച്ചു.

11 മുതലാണ് പാസ്‌പോർട്ടിൽ വിസ പതിക്കുന്നത് നിർത്തിവച്ചത്. പുതിയ സംവിധാനം എല്ലാ എമിറേറ്റുകളിലും പൂർണമായും നിലവിൽ വരുന്നതുവരെ ചിലയിടങ്ങളിൽ തൽക്കാലം നിലവിലുള്ള രീതിയിൽ വിസ സ്‌റ്റാമ്പിങ് തുടരും.

രാജ്യത്തിന് പുറത്തുള്ളവർ തിരിച്ചെത്തുമ്പോൾ വിമാനത്താവളങ്ങളിൽ പാസ്‌പോർട്ടിനൊപ്പം ഐഡി കാർഡ് കാണിക്കണം. ഐഡിയില്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്, കസ്‌റ്റംസ്‌ ആൻഡ് പോർട്ട് സെക്യൂരിറ്റി വെബ് സൈറ്റിൽ നിന്നോ ആപ്പ് വഴിയോ പകർപ്പെടുക്കാനാകും.

Most Read:  ‘രാധേ രാധേ വസന്തരാധേ’; ശ്രദ്ധേയമായി ‘മഹാവീര്യറി’ലെ ആദ്യഗാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE