‘രാധേ രാധേ വസന്തരാധേ’; ശ്രദ്ധേയമായി ‘മഹാവീര്യറി’ലെ ആദ്യഗാനം

By Film Desk, Malabar News
Ajwa Travels

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയരായ നിവിന്‍ പോളിയേയും ആസിഫ് അലിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്യറി’ലെ ആദ്യഗാനം മികച്ച പ്രതികരണം നേടുന്നു. ‘രാധേ രാധേ വസന്തരാധേ’ എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

വിദ്യാധരന്‍ മാസ്‌റ്ററും ജീവന്‍ പത്‌മകുമാറും ആലപിച്ചിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ഇഷാന്‍ ചബ്രയാണ്. ബികെ ഹരിനാരായണന്റേതാണ് വരികള്‍.

പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പിഎസ് ഷംനാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പ്രശസ്‌ത എഴുത്തുകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്‌പദമാക്കിയാണ് എബ്രിഡ് ഷൈന്‍ ഒരുക്കിയിരിക്കുന്നത്. വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പ്രേക്ഷകർക്ക് പുതിയ കാഴ്‌ചകൾ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

ലാൽ, ലാലു അലക്‌സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്‌തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്‌ണ പ്രസാദ്, പദ്‌മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

സംസ്‌ഥാന അവാർഡ് ജേതാവ് ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്‌ഥാനിലും കേരളത്തിലുമായാണ് പൂര്‍ത്തിയാക്കിയത്.

Most Read: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE