കണ്ണൂര്‍: ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്.
അർധ രാത്രിയോടെ കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. മംഗലാപുരത്തു നിന്നും പാചക വാതകവുമായി വരികയായിരുന്ന ടാങ്കർ ലോറി റോഡരികിൽ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഹാരിസിന് മേൽ ഇടിച്ച് കയറുകയായിരുന്നു.
അപകടത്തിൽ കട പൂർണമായും തകർന്നു. ലോറി അമിത വേഗതയിലായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്.
Most Read: ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക; കേരളാ യൂണിവേഴ്‌സിറ്റിക്ക് എതിരെ പരാതി







































