കോഴിക്കോട്: കെഎസ്ആർടിസി ബസിൽ 6 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം നടന്നതായി പരാതി. സംഭവത്തിൽ നിലമ്പൂർ സ്വദേശി ബിജു അറസ്‌റ്റിലായി.
തൃശൂർ- കണ്ണൂർ സൂപ്പർ ഫാസ്‌റ്റ് ബസിൽ വച്ചാണ് മദ്യലഹരിയിലായിരുന്ന ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ വച്ചായിരുന്നു സംഭവം.
കോഴിക്കോട് നിന്ന് ബസിൽ കയറിയ യുവാവ് ബസ് മുന്നോട്ടെടുത്തപ്പോൾ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഉടൻ കുട്ടിയുടെ അമ്മ കണ്ടക്‌ടറോട് പരാതിപ്പെടുകയും ബസ് നടക്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കുകയും ആയിരുന്നു. പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
Most Read: മുൻ സിഐടിയു പ്രവർത്തകന്റെ ആത്‌മഹത്യ; ബ്രാഞ്ച് സെക്രട്ടറിയെ നീക്കി സിപിഎം