മുൻ സിഐടിയു പ്രവർത്തകന്റെ ആത്‌മഹത്യ; ബ്രാഞ്ച് സെക്രട്ടറിയെ നീക്കി സിപിഎം

By Staff Reporter, Malabar News
Suicide of former CITU activist; The investigation is in full swing
മുൻ സിഐടിയു പ്രവർത്തകൻ സജി
Ajwa Travels

തൃശൂര്‍: പീച്ചിയിലെ മുൻ സിഐടിയു പ്രവർത്തകൻ സജിയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം പീച്ചി ബ്രാ‍ഞ്ച് സെക്രട്ടറി പിജി ​ഗംഗാധരനെ സ്‌ഥാനത്ത് നിന്ന് നീക്കി. സിഐടിയു പ്രവർത്തകനും ചുമട്ടു തൊഴിലാളിയുമായിരുന്ന സജി ആത്‌മഹത്യാക്കുറിപ്പിൽ പിജി ​ഗം​ഗാധരന്റെ പേര് പരാമർശിച്ചിരുന്നു. സിപിഎം നേതാക്കളിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായും കുറിപ്പിലുണ്ട്.

സിപിഎം ലോക്കൽ സെക്രട്ടറിക്കും ബ്രാഞ്ച് സെക്രട്ടറിക്കുമെതിരെ കുറിപ്പ് എഴുതി വെച്ചാണ് ചുമട്ടു തൊഴിലാളിയായ സജി ജീവനൊടുക്കിയത്. സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ സജിയുടെ സഹോദരനും കുടുംബാംഗങ്ങളും പരാതി നല്‍കിയിരുന്നു. സിപിഎം നേതാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സജിയെ ഭീഷണിപ്പെടുത്തിയെന്നത് ആരോപണം മാത്രമാണെന്നാണ് നേതാക്കളുടെ മൊഴി.

സമഗ്രമായ അന്വേഷണത്തിന് ശേഷമായിരിക്കും സിപിഎം നേതാക്കള്‍ക്കെതിരെ ആത്‌മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണോയെന്ന് തീരുമാനിക്കുക. സിഐടിയു പ്രവര്‍ത്തകന്റെ മരണത്തിൽ സംഘടനാ നേതൃത്വത്തിനെതിരെ കുടുംബം രം​ഗത്തെത്തിയിരുന്നു. സജിക്ക് ആത്‌മഹത്യ ചെയ്യേണ്ടി വന്നത് പ്രാദേശിക നേതാക്കളുടെ ഭീഷണി മൂലമാണെന്ന് സഹോദരന്‍ നേരത്തെ ആരോപിച്ചിരുന്നു.

Read Also: ഗതാഗതമന്ത്രി ഇന്ന് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE