ചെയ്‌ത ജോലിക്ക് ശമ്പളം നൽകിയില്ല; നടുറോഡിൽ യുവാവിന്റെ ആത്‍മഹത്യാ ശ്രമം

By Desk Reporter, Malabar News
A subordinate was beaten in a crowd; Change of location for Police Inspector
Representational Image
Ajwa Travels

തൃശൂർ: നടുറോഡിൽ യുവാവിന്റെ ആത്‍മഹത്യാ ശ്രമം. മൈസൂർ സ്വദേശിയായ ആസിഫ് ഖാൻ എന്നയാളാണ് ആത്‍മഹത്യക്ക് ശ്രമിച്ചത്. റോഡിൽ നിന്ന് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനുള്ള നീക്കം പോലീസ് തടഞ്ഞു. എംജി റോഡിലെ ഹോട്ടലിൽ നാല് മാസമായി ജോലി ചെയ്‌തിട്ടും ശമ്പളം നൽകിയില്ലെന്ന് ഇയാൾ ആരോപിച്ചു.

ഇന്ന് നാലേകാലോടെയാണ് സംഭവമുണ്ടായത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്‌ഥരും നാട്ടുകാരും ഓടിവന്ന് ഇയാളെ തടയുകയായിരുന്നു.

ഇവിടെ ഒരു സ്വകാര്യ ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്‌തു വരികയായിരുന്നു ആസിഫ്. 50,000 രൂപ ശമ്പളത്തിലാണ് ഇയാളെ ഹോട്ടലിൽ ചീഫ് ഷെഫ് ആയി നിയമിച്ചത്. എന്നാൽ, കഴിഞ്ഞ നാല് മാസമായി ശമ്പളം നൽകിയിട്ടില്ലെന്ന് ഇയാൾ ആരോപിക്കുന്നു. ലേബർ ഓഫിസർക്കും പോലീസിനും പരാതിനൽകി. എന്നിട്ടും നടപടി ഉണ്ടായില്ല എന്നും ആസിഫ് ഖാൻ പറഞ്ഞു. ഇയാളെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയിരിക്കുകയാണ്.

എന്നാൽ, ഹോട്ടൽ തുടങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ എന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. ആസിഫ് ഖാന്റെ പരാതി വ്യാജമാണെന്നും ഇയാൾ അഡ്വാൻസ് ആയി വാങ്ങിയ ഒന്നേകാൽ ലക്ഷം രൂപ തിരികെ ലഭിക്കേണ്ടതുണ്ടെന്നും ഹോട്ടൽ മാനേജർ പറഞ്ഞു. ഇതിന്റെ പേരിൽ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും ഹോട്ടൽ മാനേജർ പ്രതികരിച്ചു.

Most Read:  പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്‌ച; കണ്ണൂർ സർവകലാശാല സൈക്കോളജി പരീക്ഷ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE