പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്‌ച; കണ്ണൂർ സർവകലാശാല സൈക്കോളജി പരീക്ഷ റദ്ദാക്കി

By Trainee Reporter, Malabar News
kannur univercity
Ajwa Travels

കണ്ണൂർ: കണ്ണൂർ സർവകലാശാല പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്‌ച. മൂന്നാം സെമസ്‌റ്റർ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ആവർത്തിച്ച് നൽകിയെന്നാണ് പരാതി. സൈക്കോളജി ബിരുദ പരീക്ഷകളിൽ 2020ലെ ചോദ്യപേപ്പറുകളാണ് ഇത്തവണയും ആവർത്തിച്ചത്. ഇന്നലെയും ഇന്നും നടന്ന പരീക്ഷകൾക്കാണ് 2020ലെ ചോദ്യപേപ്പറുകൾ നൽകിയത്.

അതേസമയം, ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ സർവകലാശാല വൈസ് ചാൻസലർ വീഴ്‌ച സമ്മതിച്ചു. കഴിഞ്ഞ രണ്ട് പരീക്ഷകളും റദ്ദാക്കിയതായി അദ്ദേഹം അറിയിച്ചു. ചോദ്യപേപ്പർ ആവർത്തിച്ച സംഭവം പഠിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായും സർവകലാശാല അറിയിച്ചു. അതിനിടെ അടുത്ത ദിവസങ്ങളിൽ നടക്കാനുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ആവർത്തിക്കാൻ സാധ്യത ഉണ്ടെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഇനി നടക്കാനുള്ള പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ആർകെ ബിജു വൈസ് ചാൻസലർക്ക് കത്ത് നൽകി. വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാർഥി യൂണിയനുകൾ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Most Read: നല്ല ഭക്ഷണം നാടിന്റെ അവകാശം… മീനിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ മൽസ്യ’; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE