തൃശൂർ: കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ കുടുംബത്തിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടത്തുന്നത്. ഇന്നലെ വൈകിട്ടാണ് സ്‌ഥലത്ത് നിന്ന് മൃതദേഹങ്ങൾ മാറ്റിയത്.
ഇന്നലെ ഉച്ചയോടെയാണ് കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവില്‍ ഭാര്യയെയും ഭർത്താവിനെയും രണ്ട് മക്കളെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സോഫ്റ്റ് വെയർ എഞ്ചിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനകത്ത് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്‍മഹത്യാ കുറിപ്പില്‍ പറയുന്നു. ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാതായതോടെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണത്തിന് കാരണമായ വിഷവാതകം ഇവർ വീട്ടിൽ സ്വയം ഉണ്ടാക്കിയതാണ് എന്ന് കണ്ടെത്തിയിരുന്നു. മുറിയിലെ പാത്രത്തിൽ കാൽസ്യം കാർബണേറ്റും സിങ്ക് ഓക്‌സൈഡും കൂട്ടി കലർത്തിയ നിലയിൽ കണ്ടെത്തി.
ഈ പാത്രം അടച്ചിട്ട വാതിലിനോട് ചേർത്തുവെച്ച നിലയിലാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്നുമുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് നാല് പേരുടേയും മരണത്തിന് കാരണമായത്. വാതിൽ തുറക്കുന്നവർ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് അപകടമുണ്ടാക്കരുതെന്ന് കുറിപ്പുമുണ്ടായിരുന്നു.
Most Read: 84കാരിയായ കാമുകിയുമായി ഒളിച്ചോടി; വയോധികന് തടവുശിക്ഷ