ഗതാഗതമന്ത്രി ഇന്ന് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും

By Staff Reporter, Malabar News
ksrtc
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും. മാനേജ്മെന്റ് തല ചർച്ച പരാജയപ്പെട്ടിരുന്നു. രാവിലെ സിഐടിയു യൂണിയനും, ഉച്ചയ്‌ക്ക് ഐഎൻടിയുസി യൂണിയനും, വൈകുന്നേരം ബിഎംഎസ് യൂണിയനുമായാണ് ചർച്ച.

മൂന്ന് യൂണിയനുകളെയും ഒരുമിച്ച് കാണുന്നതിന് വിപരീതമായി ഇതാദ്യമായിട്ടാണ് വ്യത്യസ്‌ത സമയങ്ങളിൽ വെവ്വേറെ ചർച്ചക്ക് വിളിക്കുന്നത്. എന്നാൽ നീക്കത്തിന് പിന്നിൽ മറ്റെന്തോ ലക്ഷ്യമുണ്ടെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ അഭിപ്രായം.

അതേസമയം, എല്ലാ കാലത്തും കെഎസ്ആർടിസിക്ക് ശമ്പളം നൽകാനായി പണം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വകുപ്പ് മന്ത്രിയും ധനമന്ത്രിയും. ഇന്നത്തെ ചർച്ച പരാജയപ്പെട്ടാൽ അടുത്ത മാസം 6 മുതൽ അനിശ്‌ചിത കാല പണിമുടക്കിന് പ്രതിപക്ഷ യൂണിയനുകൾ നോട്ടീസ് നൽകിയിട്ടുണ്ട്.

Read Also: ഐപിഎൽ; ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE