കെഎസ്ആർടിസി ശമ്പള വിതരണം നാളെ; ഓണം അലവൻസ്‌ 2750 രൂപ

By Trainee Reporter, Malabar News
KSRTC strike
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണം നാളെ നടക്കും. മാനേജ്‌മെന്റ്‌-യൂണിയൻ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ജീവനക്കാർക്ക് ഓണം ബോണസ് നൽകാനും തീരുമാനമായിട്ടുണ്ട്. ഓണം അലവൻസായി ജീവനക്കാർക്ക് 2750 രൂപ നൽകും. സ്വിഫ്‌റ്റ് ജീവനക്കാർക്കും മറ്റു കാഷ്വൽ ജീവനക്കാർക്കും 1000 രൂപ ഉൽസവബത്തയും നൽകും. അഡ്വാൻസ്‌ പരിഗണിക്കുമെന്നും മാനേജ്‌മെന്റ്‌ ഉറപ്പ് നൽകി.

ഇതോടെ പണിമുടക്ക് പിൻവലിക്കാവുന്ന സാഹചര്യമാണ് ഉണ്ടായതെന്നാണ് യൂണിയനുകൾ വിലയിരുത്തുന്നത്. ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ അടുത്ത ശനിയാഴ്‌ച മുതൽ പണിമുടക്ക് നടത്തുമെന്നായിരുന്നു സിഐടിയു ഉൾപ്പടെയുള്ള യൂണിയനുകളുടെ തീരുമാനം. ശമ്പളം പണമായി തന്നെ കൊടുക്കണമെന്നും കൂപ്പൺ സമ്മതിക്കില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്‌തമാക്കിയിരുന്നു.

Most Read| 500 രൂപക്ക് പാചകവാതകം, സ്‌ത്രീകൾക്ക് 1500; മധ്യപ്രദേശിൽ വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE