500 രൂപക്ക് പാചകവാതകം, സ്‌ത്രീകൾക്ക് 1500; മധ്യപ്രദേശിൽ വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്

100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുമെന്നും സംസ്‌ഥാനത്ത്‌ ജാതി സെൻസസ് നടത്തുമെന്നും ഖാർഗെ പറഞ്ഞു.

By Trainee Reporter, Malabar News
Mallikarjun Kharge,
Ajwa Travels

ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശിൽ വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്. മധ്യപ്രദേശിൽ അധികാരത്തിൽ എത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. എല്ലാർക്കും 500 രൂപാ നിരക്കിൽ പാചകവാതകം, സ്‌ത്രീകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ പ്രതിമാസം 1500 രൂപ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് ഖാർഗെ നടത്തിയത്.

മധ്യപ്രദേശിലെ സാഗറിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പ്രഖ്യാപനങ്ങളുടെ ചുവടുപിടിച്ചാണ് മധ്യപ്രദേശിലും കോൺഗ്രസ് നീക്കം നടത്തുന്നത്. ‘കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർഷകരിൽ കടാശ്വാസം നൽകുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ഏല്ലാവർക്കും പാചകവാതകം 500 രൂപക്ക് ലഭ്യമാക്കും. എല്ലാ സ്‌ത്രീകൾക്കും പ്രതിമാസം 1500 രൂപ വീതം നൽകും. സർക്കാർ ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരും’- ഖാർഗെ പ്രഖ്യാപിച്ചു.

കൂടാതെ, 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുമെന്നും സംസ്‌ഥാനത്ത്‌ ജാതി സെൻസസ് നടത്തുമെന്നും ഖാർഗെ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കോൺഗ്രസ് പ്രവർത്തക സമിതി പിന്നാക്ക വിഭാഗക്കാരായ ആറുപേരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഖാർഗെ അറിയിച്ചു. ആളുകൾ ഭരണഘടന തന്നെ മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ്. പക്ഷേ, അത് നടക്കില്ല. രാജ്യത്തെ 140 കോടി ജനങ്ങളും ഭരണഘടനയെ സംരക്ഷിക്കണമെന്ന നിലപാടുള്ളവരാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

Most Read| ഇടുക്കി ജില്ലയിൽ സിപിഎം ഓഫീസുകളുടെ നിർമാണം നിർത്തിവെക്കണം; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE