തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി രൂക്ഷമായിരിക്കെ, പണിമുടക്ക് കണക്കിലെടുത്ത് തൊഴിലാളി സംഘടനാ നേതാക്കളുമായി മന്ത്രിതല ചർച്ച ഇന്ന് നടക്കും. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവയുടെ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ മന്ത്രിമാരായ കെഎൻ ബാലഗോപാൽ, വി ശിവൻകുട്ടി എന്നിവർ പങ്കെടുക്കും.
വൈകിട്ട് മൂന്ന് മണിക്കാണ് ചർച്ച. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ഈ മാസം 26ന് പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് സിഐടിയു, ടിഡിഎഫ് യൂനിയനുകളെ പിന്തിരിപ്പിക്കുകയാണ് ചർച്ചയുടെ ലക്ഷ്യം. അതേസമയം, ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയാണ് ആദ്യ ഗഡു ശമ്പള വിതരണം ഇന്ന് തുടങ്ങിയേക്കും.
ഭരണ-പ്രതിപക്ഷ സംയുക്‌ത തൊഴിലാളി യൂണിയനുകൾ 26ന് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് മന്ത്രിതല ചർച്ച നടത്താൻ തീരുമാനിച്ചത്. ജീവനക്കാർക്ക് ജൂലൈ മാസത്തെ രണ്ടു ഗഡു ശമ്പളവും ഇതുവരെയും വിതരണം ചെയ്യാനായിട്ടില്ല. ഓണം ബോണസും പ്രഖ്യാപിച്ചിട്ടില്ല. ശമ്പള വിഷയത്തിൽ പരിഹാരം വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. ഓണക്കാലത്തും ജീവനക്കാരെ പട്ടിണിക്കിടാൻ അനുവദിക്കില്ലെന്ന് യൂണിയനുകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
Most Read| ഉള്ളുലയ്‌ക്കും വേദന; മണിപ്പൂരിന് ആദരവുമായി മുഖചിത്രമൊരുക്കി ശ്രദ്ധേയയായി മീര മാക്‌സ്