ഉള്ളുലയ്‌ക്കും വേദന; മണിപ്പൂരിന് ആദരവുമായി മുഖചിത്രമൊരുക്കി ശ്രദ്ധേയയായി മീര മാക്‌സ്

ഇന്ത്യൻ പതാകയുടെ നിറത്തിൽ മുഖത്ത് വർണങ്ങൾ ഒരുക്കി, കണ്ണിൽ നിന്ന് കണ്ണുനീർ പൊഴിക്കുന്ന രീതിയിലാണ് മീര മാക്‌സ് ഫേസ് പെയിന്റ് ഒരുക്കിയത്.

By Trainee Reporter, Malabar News
meera max
മീര മാക്‌സ് ഇൻസ്‌റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം
Ajwa Travels

77ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നെറുകയിലാണ്‌ രാജ്യം. ഇന്ത്യൻ മണ്ണിൽ ത്രിവർണ്ണ പതാകകൾ പാറി കളിക്കുമ്പോഴും, സ്വാതന്ത്രത്തിനായി ഇപ്പോഴും മുറവിളി കൂട്ടുകയാണ് മണിപ്പൂരിലെ ജനങ്ങൾ. ഇന്ത്യൻ ജനതയുടെ മനസാക്ഷിയെ പിടിച്ചുകുലുക്കുന്ന സംഭവ വികാസങ്ങളാണ് മണിപ്പൂരിൽ നിന്ന് ഓരോ ദിനവും പുറത്തുവരുന്നത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങളിൽ മുഴുകുമ്പോഴും, തങ്ങൾക്ക് നഷ്‌ടപ്പെട്ട സ്വാതന്ത്ര്യവും സമാധാനവും സംരക്ഷണവും എപ്പോൾ തിരിച്ചുകിട്ടുമെന്നാണ് മണിപ്പൂർ ജനത ചോദിക്കുന്നത്.

ഇതിനിടെ, വർണാഭമായ ആഘോഷങ്ങളോ ആരവങ്ങളോ ഒന്നുമില്ലാതെ മണിപ്പൂർ ജനതക്ക് ആദരവുമായി മുഖചിത്രം ഒരുക്കി പ്രതിഷേധിക്കുകയാണ് പ്രമുഖ മേക്കപ്പ് ആർട്ടിസ്‌റ്റായ മീര മാക്‌സ് (Meera Max). എല്ലാ തവണയും മനോഹരമായ ചിത്രങ്ങൾ ഒരുക്കിയിരുന്ന മീരക്ക് ഇത്തവണ മേക്കപ്പ് ചെയ്യാൻ ഒരുങ്ങുങ്ങിയപ്പോൾ ഭംഗിയുള്ള ചിത്രങ്ങളൊന്നും മനസിൽ തെളിഞ്ഞു വന്നില്ല. രാജ്യത്തെ പൗരൻമാർ സംഘങ്ങളായി തിരിഞ്ഞു, പരസ്‌പരം നടത്തുന്ന കലാപങ്ങളും ആക്രമണങ്ങളും സ്‌ത്രീകൾ നേരിടുന്ന അതിക്രമങ്ങളും കണ്ണാടിയിലെന്ന പോലെ ആ കലാകാരിയുടെ മനസിൽ പ്രതിഫലിച്ചിരുന്നിരിക്കാം.

ഇന്ത്യൻ പതാകയുടെ നിറത്തിൽ മുഖത്ത് വർണങ്ങൾ ഒരുക്കി, കണ്ണിൽ നിന്ന് കണ്ണുനീർ പൊഴിക്കുന്ന രീതിയിലാണ് മീര മാക്‌സ് ഫേസ് പെയിന്റ് ഒരുക്കിയത്. എല്ലാവർഷവും സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ നിറങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഭംഗിയോടെ സ്‌ത്രീകളെ ഒരുക്കി ചിത്രങ്ങൾ പകർത്താറുള്ള മീര ഇത്തവണ പുതുവഴി തിരഞ്ഞെടുക്കുകയായിരുന്നു. തന്റെ ഫേസ് ആർട്ട് മീര ഇൻസ്‌റ്റഗ്രാം വഴി പങ്കുവെക്കുകയും ചെയ്‌തിട്ടുണ്ട്‌.

‘ഈ സ്വാതന്ത്ര്യ ദിനത്തിൽ മണിപ്പൂർ അല്ലാതെ മറ്റൊരു ചിത്രവും മനസിൽ തെളിഞ്ഞില്ല. മണിപ്പൂരിലെ കലാപങ്ങളും സ്‌ത്രീകൾക്ക് എതിരായ അതിക്രമങ്ങളും ഒരു സ്‌ത്രീ എന്ന നിലയിലും ഒരു ഭാരതീയൻ എന്ന നിലയിലും മനസിനെ വല്ലാതെ വേദനിപ്പിച്ചു. രാജ്യം കടന്നു പോകുന്ന നിലവിലെ സാഹചര്യങ്ങളിൽ എന്റെ മനസിലുണ്ടായ വേദനകളാണ് ഞാൻ ഇപ്രാവശ്യത്തെ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി എന്റെ സഹപ്രവർത്തകരുടെ മുഖത്ത് ആവരണം ചെയ്‌തത്‌’- മീര മാക്‌സ് പറഞ്ഞു. ഇതുപോലൊരു മേക്കപ്പ് ഇനിയൊരിക്കലും ചെയ്യാൻ ഇടവരാതിരിക്കട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും മീര കൂട്ടിച്ചേർത്തു.

Most Read| ‘രാജ്യം മണിപ്പൂരിനൊപ്പം’; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE