തിരുവനന്തപുരം: കെഎസ്ആർടിസി പണിമുടക്ക് കണക്കിലെടുത്ത്, തൊഴിലാളി സംഘടനാ നേതാക്കളുമായി മന്ത്രിതല ചർച്ച 16ന് നടക്കും. സംയുക്‌ത തൊഴിലാളി സംഘടനകൾ 26ന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവയുടെ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ മന്ത്രിമാരായ കെഎൻ ബാലഗോപാൽ, വി ശിവൻകുട്ടി എന്നിവർ പങ്കെടുക്കും.
തൈക്കാട് ഗവ. ഗസ്‌റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ 16ന് വൈകിട്ട് മൂന്ന് മണിക്കാണ് ചർച്ച നടക്കുക. കെഎസ്ആർടിസിയിലെ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ വർഷത്തെ ഓണം ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്നും സമരസമിതി നേതാക്കൾ ആരോപിച്ചിരുന്നു. ശമ്പളം കൃത്യമായി നൽകുക, ഓണം ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
Most Read| ‘സാമ്പത്തിക വളർച്ചയിൽ ലോകം നമ്മെ ഉറ്റുനോക്കുന്നു’; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്‌ട്രപതി