കോവിഡ് വാക്‌സിൻ നിർബന്ധമല്ലെന്നും, അതിനാൽ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിംബിൾഡൺ ടൂർണമെന്റ് കളിക്കാൻ അനുമതി നൽകുമെന്നും വ്യക്‌തമാക്കി ബ്രിട്ടൺ. വാക്‌സിനെടുക്കുന്നത് പ്രോൽസാഹിപ്പിക്കുന്നുണ്ടെങ്കിലും അത് നിർബന്ധമല്ലെന്ന് ഓൾ ഇംഗ്ളണ്ട് ക്ളബ് ചീഫ് എക്‌സിക്യൂട്ടിവ് സാലി ബോൾട്ടൻ വ്യക്‌തമാക്കി.
വാക്‌സിനെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജോക്കോവിച്ചിന് നേരത്തെ ഓസ്ട്രേലിയൻ ഓപ്പൺ നഷ്‌ടമായിരുന്നു. എന്നാൽ ബ്രിട്ടണിൽ പ്രവേശിക്കാൻ നിലവിൽ വാക്‌സിനെടുക്കേണ്ടതില്ലെന്നും അതുകൊണ്ട് തന്നെ താരത്തിന് വിംബിൾഡൺ കളിക്കാമെന്നുമാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
വാക്‌സിനെടുക്കാൻ ഇനിയും തന്നെ നിർബന്ധിച്ചാൽ ട്രോഫികൾ വേണ്ടെന്ന് വെക്കാൻ തയ്യാറാവുമെന്നാണ് ജോക്കോവിച്ച് നേരത്തെ അറിയിച്ചിരുന്നത്. വാക്‌സിൻ സ്വീകരിക്കുന്നതിലും നല്ലത് തന്റെ ഭാവി കിരീടങ്ങൾ ത്യജിക്കുന്നതാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.
Read also: കോൺഗ്രസിലേക്കില്ല; പാർട്ടിയുടെ ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോർ







































