കോഴിക്കോട്: കാറിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ജില്ലയിൽ രണ്ട് പേർ പിടിയിൽ. വടകര പുതുപ്പണം സ്വദേശികളായ പുനത്തിൽ മീത്തൽ പിഎം ഷംസീർ(32), വയലിൽ വീട്ടിൽ അൽത്താഫ്(32) എന്നിവരാണ് അറസ്റ്റിലായത്. 1200 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഇവരുടെ പക്കൽ പോലീസ് കണ്ടെത്തിയത്.
ഡിവൈഎസ്പി ടിപി ജേക്കബിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. 3 ചാക്കുകളിലായി കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. മംഗളൂരുവിൽ നിന്നാണ് ഇവ കേരളത്തിൽ എത്തിക്കുന്നതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ജില്ലയിലെ നാദാപുരം, കല്ലാച്ചി , പുറമേരി, കക്കട്ട്, വില്യാപ്പള്ളി, വടകര എന്നീ ഭാഗങ്ങളിലാണ് ഇവ വിതരണം ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു.
Read also: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു








































