സംസ്‌ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്‌തക വിതരണം ആരംഭിച്ചു

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്‌തകങ്ങളുടെ വിതരണം ആരംഭിച്ചു. 288 ടൈറ്റിലുകളിലായി 2.84 കോടി ഒന്നാം വാല്യം പാഠപുസ്‌തകങ്ങളാണ് വിതരണം ചെയ്‌തത്‌. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഒരു മാസം ശേഷിക്കെയാണ് ഒന്നാം വാല്യം പാഠപുസ്‌തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി സ്‌കൂളുകള്‍ക്ക് വിതരണം ചെയ്‌തത്‌.

തിരുവനന്തപുരത്തെ കരമന ഗവ. സ്‌കൂളില്‍ വച്ച് പാഠപുസ്‌തക വിതരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തന മികവിനെയും ചടങ്ങില്‍ ധനമന്ത്രി അഭിനന്ദിച്ചു. 2,84,22,066 പാഠപുസ്‌തകങ്ങളാണ് വിതരണം ചെയ്‌തത്.

രാജ്യത്ത് തന്നെ വിദ്യാഭ്യാസ മേഖലക്കായി ഏറ്റവും കൂടുതല്‍ തുക മാറ്റിവെക്കുന്ന സംസ്‌ഥാനമാണ് കേരളമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. തീരുമാനിച്ച സമയത്തിന് മുന്‍പ് തന്നെ പാഠപുസ്‌തകം വിതരണം ചെയ്യാനായത് വിദ്യാഭ്യാസ വകുപ്പിന്റെ മികവാണെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

സംസ്‌ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കും സിബിഎസ്ഇ സ്‌കൂളുകളിലെ മലയാളം ഭാഷാ വിഷയങ്ങളിലേയും കേരള സംസ്‌ഥാന സിലബസില്‍ അധ്യയനം നടത്തുന്ന ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ കുട്ടികള്‍ക്കുമുള്ള പാഠപുസ്‌തകങ്ങളാണ് വിതരണം ആരംഭിച്ചത്. സ്‌കൂള്‍ സൊസൈറ്റികള്‍ വഴി മേയ് ആദ്യ വാരം കുട്ടികള്‍ക്ക് പുസ്‌തകങ്ങള്‍ വിതരണം ചെയ്യും.

Most Read: വൈദ്യുത പ്രതിസന്ധി; രാജസ്‌ഥാനിൽ അപ്രഖ്യാപിത പവർകട്ട് 7 മണിക്കൂർ വരെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE