മലപ്പുറം: ചെറിയ പെരുന്നാള്‍ ദിനത്തില്‍ മഅ്ദിൻ അക്കാദിക്ക് കീഴില്‍ ഗ്രാന്റ് മസ്‌ജിദില്‍ ഭിന്നശേഷി പെരുന്നാള്‍ സംഗമം നടക്കും. രാവിലെ 9ന് പെരുന്നാള്‍ നിസ്‌കാരത്തിന് സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി നേതൃത്വം നല്‍കും. എസ്‌വൈഎസ് മലപ്പുറം സോണ്‍ കമ്മിറ്റിയുടെ സ്‌നേഹത്തണല്‍ പരിപാടിയും ചടങ്ങില്‍ നടക്കും. ഭിന്നശേഷിക്കാര്‍ക്ക് പെരുന്നാള്‍ സമ്മാനം നല്‍കും. സാധാരണക്കാര്‍ക്കുള്ള പെരുന്നാള്‍ നിസ്‌കാരം രാവിലെ 7.30ന് നടക്കും. മഅ്ദിൻ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഈദ് സന്ദേശം നല്‍കും.
Most Read: പ്രായമല്ല, പ്രണയമാണ് എല്ലാം; 82കാരിക്ക് ജീവിതപങ്കാളിയായി 36കാരൻ






































