പ്രായമല്ല, പ്രണയമാണ് എല്ലാം; 82കാരിക്ക് ജീവിതപങ്കാളിയായി 36കാരൻ

By News Desk, Malabar News
82-year-old has a 36-year-old life partner
Ajwa Travels

പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന കാര്യം നാം നിരന്തരം കേട്ടുപഴകിയതാണ്. പ്രായം മറന്ന പ്രണയങ്ങളും വാർത്തകളിൽ ഇടം പിടിച്ച് നാം കണ്ടിട്ടുണ്ട്. എന്നാൽ, യുകെയിലെ ഈ ദമ്പതികൾ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. 82കാരിയുടെ ഐറിസ് മുഹമ്മദിന്റെ ഭർത്താവ് മൊഹമ്മദ് അഹമ്മദ് ഇബ്രാഹിമിന് പ്രായം 36 വയസാണ്. മൂന്ന് വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്.

46 വയസിന്റെ പ്രായവ്യത്യാസം തങ്ങളുടെ ജീവിതത്തിൽ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ഇരുവരും ഏറെ സന്തോഷത്തോടെ പറയുന്നു. 2020ലാണ് ഈജിപ്‌ഷ്യൻ സ്വദേശിയായ മൊഹമ്മദിനെ ഐറിസ് പ്രണയിച്ച് വിവാഹം കഴിക്കുന്നത്. ഇതേ വർഷം തന്നെ തങ്ങളുടെ പ്രണയം കൊണ്ട് ഇരുവരും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ ഐറിസിന്റെ സോഷ്യൽ മീഡിയയിലെ കുറിപ്പാണ് വീണ്ടും ഇരുവരെയും വൈറലാക്കിയിരിക്കുന്നത്.

നിരീശ്വരവാദികൾക്കായുള്ള ഒരു ഫേസ്‌ബുക്ക്‌ ഗ്രൂപ്പിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് കെയ്‌റോയിൽ വെച്ച് കണ്ടുമുട്ടുകയും നാല് ദിവസത്തിന് ശേഷം വിവാഹിതരാവുകയും ചെയ്‌തു. എന്നാൽ, രേഖകളിൽ ഉണ്ടായ പിഴവ് മൂലം ഈ വിവാഹം റദ്ദാക്കി. എങ്കിലും തങ്ങളുടെ പ്രണയത്തിൽ പൂർണ വിശ്വാസമുണ്ടായിരുന്ന ഐറിസും മൊഹമ്മദും ഒരു വർഷത്തിന് ശേഷം വീണ്ടും വിവാഹിതരായി. ശേഷം മൊഹമ്മദ് ഐറിസിനൊപ്പം യുകെയിൽ താമസമാക്കുകയും ചെയ്‌തു.

അന്ന് തൊട്ട് ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ ആസ്വദിക്കുകയാണെന്ന് ഐറിസ് പറയുന്നു. രോഗിയായ പിതാവിനെ കാണാൻ കഴിഞ്ഞ മാസം മൊഹമ്മദ് ഈജിപ്‌തിലേക്ക് പോയിരുന്നു. ഈ വേർപാടിലാണ് താൻ എത്ര ഭാഗ്യവതിയാണെന്ന് തിരിച്ചറിഞ്ഞതെന്നും ഐറിസ് ഫേസ്‌ബുക്കിൽ കുറിച്ചു. മൊഹമ്മദ് തിരികെയെത്തിയതിന് ശേഷം തനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ലെന്നും ഇതാണ് യഥാർഥ പ്രണയമെന്ന് തിരിച്ചറിയുന്നുവെന്നും ഐറിസ് കൂട്ടിച്ചേർത്തു.

 82-year-old has a 36-year-old life partner

പക്ഷേ, ഈ പ്രണയം ഐറിസും 50 വയസിനടുത്ത് പ്രായമുള്ള ഐറിസിന്റെ മക്കളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. എന്നാൽ, കുറച്ച് വർഷങ്ങളായി പ്രശ്‌നങ്ങൾക്ക് ശമനമുണ്ടെനും ഐറിസ് പറഞ്ഞു. ഇതൊന്നും തങ്ങളുടെ പ്രണയത്തെ ബാധിക്കില്ല, ഓരോ നിമിഷവും സന്തോഷമായി ജീവിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

Most Read: വിലകൂടിയ സമ്മാനം! നവദമ്പതികൾക്ക് ലഭിച്ചത് പെട്രോളും ഡീസലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE