വീട്ടിലെ ഒരംഗത്തെപോലെ വളർത്തുമൃഗങ്ങളെ നോക്കുന്നവരാണ് ഭൂരിഭാഗം പേരും. അവയെ പരിപാലിക്കാനും കളിപ്പിക്കാനും അവർക്ക് വേണ്ടതെല്ലാം ഒരുക്കി നൽകാനും ഏറെ ഉൽസാഹം കാട്ടുന്നവർ നമുക്ക് ചുറ്റും ഉണ്ട്.
ഇപ്പോഴിതാ തന്റെ വീട്ടിലെ സ്‌റ്റെയര്‍കേസിനടിയില്‍ വളർത്തുനായക്ക് കിടുക്കാച്ചി വീടൊരുക്കി നല്‍കിയിരിക്കുകയാണ് ഒരു യുവതി. നായക്കുട്ടിക്കായി വീടൊരുക്കുന്നതിന്റെ വീഡിയോ അവര്‍ സാമൂഹിക മാദ്ധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. വീടൊരുക്കുന്നതിന്റെ വിവിധ ഘട്ടങ്ങളാണ് വീഡിയോയിലുള്ളത്.
വളർത്തുനായക്ക് വീട് ഒരുക്കുന്നതിന് സ്‌ഥലം കണ്ടെത്തുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീടിന് പെയിന്റ് അടിക്കുന്നതിന്റെയും മനോഹരമായ ചിത്രങ്ങള്‍ ഭിത്തിയില്‍ വരക്കുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്. വളർത്തുനായക്ക് കിടക്കാന്‍ നല്ലൊരു മെത്തയും ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
43,000ല്‍ പരം ആളുകളാണ് വീഡിയോക്ക് പ്രതികരണം അറിയിച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. വാടക എത്രയാണെന്നും തന്റെ വീടിനേക്കാള്‍ സുന്ദരമാണിതെന്നും ഒരാള്‍ കമന്റ് ചെയ്‌തു.
Most Read: പ്രമേഹ രോഗികൾക്കും കഴിക്കാം ഈ പഴങ്ങൾ